കൃഷ്ണൻ അന്ന് ബാങ്കിൽ നിന്ന് ഇറങ്ങി നേരെ ബീച്ചിലേക്കാണ് പോയത്.. ബീച്ചിലെ ഒഴിഞ്ഞു കിടന്നിരുന്ന നെഞ്ചിലെ ചാരി ഇരുന്നുകൊണ്ട് അവൻ ഓരോ കാര്യങ്ങൾ ആലോചിച്ചു.. വീട്ടിലെത്തിയാൽ രാധുവിന്റെ സങ്കടം നിറഞ്ഞ മുഖം കാണാൻ വലിയ വിഷമം ആണ്.. അവൾക്ക് ഒരു കുഞ്ഞ് ഉണ്ടാകാത്തത്തിനുള്ള കാരണം അവളാണ് എന്ന് അറിഞ്ഞപ്പോൾ മുതൽ അമ്മയാണെങ്കിൽ അവളോട് എന്നും പോരാണ്.. വിവാഹം കഴിഞ്ഞ് ഒരുപാട് വർഷമായി ഇപ്പോഴും കുട്ടികൾ ഇല്ലാത്ത കാരണം അവളെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാനാണ് അമ്മയുടെ ഉപദേശം.. അവളും എന്നോട് പറഞ്ഞു വേറെ വിവാഹം കഴിക്കാൻ..
എനിക്ക് ഒരിക്കലും അവളെ ഉപേക്ഷിച്ചാൽ മറ്റൊരു വിവാഹം കഴിക്കാൻ കഴിയില്ല.. രണ്ടാളുടെ ഇടയിൽ കിടന്ന ജീവിതം മടുത്താലും എനിക്ക് അതിനും കഴിയില്ല.. ഇടയ്ക്ക് ഈ ബീച്ചിൽ വന്ന് ഇങ്ങനെ തിരകളെ നോക്കിയിരിക്കുമ്പോൾ വല്ലാത്ത ഒരു ആശ്വാസം ലഭിക്കാറുണ്ട്..കപ്പലണ്ടി വേണോ കപ്പലണ്ടി.. ചിന്തകളിൽ അങ്ങനെ മുഴുകിയിരിക്കുമ്പോൾ ആണ് കപ്പലണ്ടി വിൽപ്പനക്കാരൻ്റെ ശബ്ദം അവനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.. ഒരു ആറു വയസ്സ് മാത്രം പ്രായമുള്ള ഒരു പയ്യൻ കപ്പലണ്ടികൾ നിറച്ച കവറുമായി എൻറെ മുന്നിൽ നിൽക്കുന്നു.. ദൈന്യത കൊണ്ടും നിഷ്കളങ്കമായ മുഖം കൊണ്ടും അവൻ നിൽക്കുകയായിരുന്നു..
സർ കപ്പലണ്ടി വെറും ₹10 രൂപ മാത്രമേയുള്ളൂ ഒന്ന് വാങ്ങാമോ സാർ.. എനിക്ക് വേണ്ട.. സർ അങ്ങനെ പറയരുത് വെറും ₹10 രൂപ മാത്രമേയുള്ളൂ ഒന്ന് വാങ്ങിക്കൂ സാർ.. അവൻ എന്നെ വിടുന്ന ഭാവമില്ല.. ശരി എന്തായാലും ഒരു കപ്പലണ്ടി വാങ്ങിക്കാം.. അവൻ വേഗം പോക്കറ്റിൽ നിന്ന് 10 രൂപ എടുത്ത് ഒരു കപ്പലണ്ടി വാങ്ങിച്ചു..
അത് വാങ്ങിക്കുന്നതിനിടയിൽ അവനോട് ചോദിച്ചു എന്താണ് നിൻറെ പേര്.. ആദി കൃഷ്ണ അവൻ പറഞ്ഞു.. എന്നെ കിച്ചു എന്ന് വിളിക്കും.. അതും പറഞ്ഞുകൊണ്ട് അവൻ നടന്നുപോയി.. കിച്ചു അവൾ തന്നെ വിളിച്ചിരുന്ന പേര്.. കടല കഴിച്ചുകൊണ്ട് വീണ്ടും ചിന്തകളിലേക്ക് ആഴ്ന്നിറങ്ങി.. 6 വർഷങ്ങൾക്കു മുമ്പ് അവളെയും കൊണ്ട് ഇവിടെ വന്നിരിക്കുമ്പോൾ അവൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നായിരുന്നു കടല.. അവൾ ഇന്ന് എവിടെയായിരിക്കും.. അയാൾ അവളെ ആദ്യമായി കണ്ടത് ഓർത്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…