ഭാവിയിൽ എല്ല് തേയ്മാനം അല്ലെങ്കിൽ സന്ധിവേദന എന്നിവ വരാതിരിക്കാൻ ആയിട്ട് ഈ ഇൻഫർമേഷൻ അറിഞ്ഞിരിക്കുന്നത് നല്ലതാണ്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് എല്ല് തേയ്മാനം എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. ഒരുപാട് രോഗികൾ ക്ലിനിക്കിലേക്ക് വരുമ്പോൾ പറയുന്ന ഒരു കാര്യമാണ് ഡോക്ടറെ എനിക്ക് എല്ല് തേയ്മാനമാണ് മുട്ട് വല്ലാതെ വേദന എടുക്കുന്നു എന്താണ് ചെയ്യേണ്ടത്.. എന്തുകൊണ്ടാണ് ഇത് വന്നത് എന്നൊക്കെ പലരും ചോദിക്കാറുണ്ട്.. എല്ല് തേയ്മാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എല്ലിന്റെ സാന്ദ്രത കുറയുന്നതാണ്..

   
"

അതുകൂടാതെ സന്ധിയിൽ എല്ല് തേയ്മാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തേഞ്ഞുപോയി അതുപോലെ ജോയിൻറ് നശിച്ചു എന്നുള്ളതാണ്.. ഈ രണ്ട് കാരണങ്ങൾ നോക്കിയാണ് നമ്മൾ തേയ്മാനം സംഭവിച്ചു എന്ന് ജനറലായി പറയുന്നത്.. ഇംഗ്ലീഷിൽ ഇതിനെ രണ്ട് വിഭാഗങ്ങളായി എടുക്കും അതിൽ ഒന്ന് ഓസ്റ്റിയോ പോറോസിസ് അതായത് എല്ലുകളുടെ സാന്ദ്രത കുറയുന്ന അവസ്ഥ.. രണ്ടാമതായിട്ട് പറയുന്നത് ഓസ്റ്റിയോ ആർത്രൈറ്റിസ് അതായത് ജോയിൻറ് ഡാമേജ് ആണ്..

നോർമലി ആളുകൾ ക്ലിനിക്കിലേക്ക് വരുന്നത് മുട്ടുവേദന അല്ലെങ്കിൽ നടുവ് വേദന കൈ വേദന അല്ലെങ്കില് കാലുവേദന ശരീരം മുഴുവൻ ഉണ്ടാകുന്ന വേദന അല്ലെങ്കിൽ നടക്കാനുള്ള ബുദ്ധിമുട്ട് സ്റ്റെപ്പ് കയറാനുള്ള ബുദ്ധിമുട്ട് തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ പറഞ്ഞിട്ടാണ്.. അതുപോലെതന്നെ തേയ്മാനം സംഭവിച്ചു എന്ന് പറഞ്ഞു വരുന്ന ആളുകളും ഉണ്ട്.. നമ്മൾ ഇത്രയും കാര്യങ്ങൾ പറഞ്ഞു നമുക്ക് ആദ്യം എന്താണ് തേയ്മാനം എന്നുള്ളതിനെ കുറിച്ച് വിശദമായിത്തന്നെ മനസ്സിലാക്കാം..

മുൻപേ പറഞ്ഞതുപോലെ ശരീരത്തിലെ എല്ലുകളുടെ സാന്ദ്രത കുറഞ്ഞു വരുന്ന തേയ്മാനം ആണെങ്കിൽ അത് നല്ലൊരു ഭാഗവും വയസ്സായ ആളുകളിലാണ് കണ്ടുവരുന്നത്.. സ്ത്രീകളിൽ ആണെങ്കിലും മെനോപോസ് സംഭവിച്ച സ്ത്രീകളിൽ ആയിരിക്കും ഈ ഒരു പ്രശ്നം കൂടുതലും കാണുന്നത് അതുപോലെ പുരുഷന്മാരിൽ ആണെങ്കിൽ 50 വയസ്സിന് മുകളിലുള്ള ആളുകളിൽ ആയിരിക്കും കണ്ടുവരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…