ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലരും എന്നെ കാണുമ്പോൾ അല്ലെങ്കിൽ ക്ലിനിക്കിലേക്ക് വന്ന് പറയാറുണ്ട് ഡോക്ടറെ എന്തൊക്കെ ശ്രമിച്ചിട്ടും വെയിറ്റ് ഒരു കിലോ പോലും കുറയുന്നില്ല.. ഭക്ഷണം ഒരു അല്പം മാത്രമേ കഴിക്കാറുള്ളൂ അതും ജീവൻ നിലനിർത്താൻ വേണ്ടി മാത്രമാണ് വളരെ കുറച്ചു കഴിക്കുന്നത്.. അതുപോലെതന്നെ ദിവസവും ഒരു മണിക്കൂറിൽ അധികം വ്യായാമങ്ങൾ ചെയ്യുന്നുണ്ട്..
എന്തൊക്കെ രീതിയിൽ പരിശ്രമിച്ചിട്ടും എൻറെ വെയിറ്റ് ഒരു കിലോ പോലും കുറയ്ക്കാൻ എന്നെക്കൊണ്ട് സാധിക്കുന്നില്ല.. ഇതുപോലെതന്നെ ഒരുപാട് ആളുകളെ ദിവസവും എന്നെ കാണുമ്പോഴും അതുപോലെതന്നെ മെസ്സേജ് അയച്ചിട്ടും വിളിക്കുമ്പോഴും ഒക്കെ പറയാറുള്ള ഒരു പ്രശ്നമാണ്.. ഇതുപോലുള്ള പ്രശ്നങ്ങൾ നേരിടുന്ന ഒരുപാട് ആളുകളെ നമ്മുടെ ഇടയിൽ ഉണ്ട് അത് ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.. ഇതുകൂടാതെ ഈ വെയിറ്റ് ഉള്ളത് കാരണം ഒരുപാട് ആരോഗ്യ പ്രശ്നങ്ങളും ഇതിൻറെ കൂടെ നേരിടുന്നുണ്ട്..
അപ്പോൾ ഈ വെയിറ്റ് കുറയ്ക്കാൻ ആയിട്ട് നമുക്ക് എന്താണ് ചെയ്യാൻ കഴിയുക.. ഈ വെയിറ്റ് കുറയ്ക്കാൻ ആയിട്ട് വല്ല ട്രീറ്റ്മെന്റുകൾ ഉണ്ടോ അതല്ലെങ്കിൽ ടാബ്ലറ്റ് രൂപത്തിൽ കഴിച്ചാൽ കുറയുമോ ഇതിനെക്കുറിച്ചൊക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി ചർച്ച ചെയ്ത് മനസ്സിലാക്കാം..
ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട് അതായത് എന്തുകൊണ്ടാണ് വെയിറ്റ് കൂടുന്നത് അതിൻറെ കാരണങ്ങളെ കണ്ടെത്തി പരിഹരിച്ചാൽ നമുക്ക് ഒരു പരിധിവരെ വെയിറ്റ് കൂടുന്നത് കുറയ്ക്കാൻ സാധിക്കും.. അതുപോലെതന്നെ നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്ന് ഒഴിവാക്കേണ്ട കുറച്ച് സാധനങ്ങൾ ഉണ്ട് അതിൽ ആദ്യത്തേത് എന്ന് പറയുന്നത് പഞ്ചസാരയാണ്..
അതുപോലെതന്നെ ഉപ്പ് കുറയ്ക്കുന്നത് നമ്മുടെ വെയിറ്റ് കുറയ്ക്കാൻ വളരെയധികം സഹായിക്കും.. ഇത് പലർക്കും അറിയാത്ത ഒരു സംഗതി കൂടിയാണ്.. പലരും അവരുടെ ബിപി വളരെ ലോ ആണ് എന്ന് പറഞ്ഞ് ഇട്ട ഭക്ഷണങ്ങൾ ധാരാളം കഴിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://www.youtube.com/watch?v=swlwNVkNkQ0