തിരിച്ചുപോകുമ്പോൾ എന്നെ കൂടി കൊണ്ടുപോകുമോ.. തിരികെ പ്രവാസത്തിലേക്ക് ചേക്കേറാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ആ രാത്രിയിൽ തൻറെ നെഞ്ചിൽ തലചായ്ച്ചു കൊണ്ട് അവൾ ചോദിച്ചു.. സത്യത്തിൽ ഏതൊരു പ്രവാസിയും ആഗ്രഹിക്കുന്ന ഒരു കാര്യമായിരുന്നു അവൾ ചോദിച്ചത്.. പക്ഷേ എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന പണം കൊണ്ട് ജീവിക്കുന്ന എന്നെപ്പോലെയുള്ള ആളുകൾക്ക് അത് വെറും സ്വപ്നം മാത്രമായിരുന്നു..
സ്വന്തമായി ഒരു കൂര പണിയാൻ വേണ്ടി പല ദിവസങ്ങളിലും പട്ടിണി വരെ കിടന്നിട്ടുണ്ട്.. മരുഭൂമിയിലെ പൊരി വെയിലത്ത് ചൂട് വകവയ്ക്കാതെയും അതുപോലെ രാത്രികാലങ്ങളിൽ ഉറക്കമില്ലാതെയും പണിയെടുത്തിട്ടുണ്ട്.. അന്നേരം എല്ലാം അത്രയും കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ പണം എല്ലാം മാസം അവസാനത്തോടെ നാട്ടിലേക്ക് അയക്കുമ്പോൾ പലരും പറയാറുണ്ട് ഗൾഫിൽ എനിക്ക് പണം കായ്ക്കുന്ന മരം ഉണ്ട് എന്ന്..
ഗൾഫിലെ എൻറെ പണം കായ്ക്കുന്ന മരം കാണുവാൻ വേണ്ടിയാണോ പെണ്ണേ എന്ന് അവളോട് ഒരു ചെറുപുഞ്ചിരിയോടുകൂടി ഞാൻ ചോദിക്കുമ്പോൾ തല ഉയർത്തിക്കൊണ്ട് അവൾ എന്നെ നോക്കി.. അതിനുശേഷം അവൾ പറഞ്ഞു മറ്റാർക്കും അറിയില്ലെങ്കിലും എനിക്കറിയാം ആ പണത്തിൽ എല്ലാം ഒളിഞ്ഞിരിക്കുന്ന ഏട്ടൻറെ കഷ്ടപ്പാടും വിയർപ്പുമെല്ലാം.. ആ കഷ്ടപ്പാടുകൾക്കിടയിൽ ഒരു ആശ്വാസമായിട്ടെങ്കിലും ഒരു ദിവസം ഞാൻ കൂടെയുണ്ടാവണം ഏട്ടൻറെ ഒപ്പം എന്നുള്ള ഒരു ആഗ്രഹം മാത്രമേ ഉള്ളൂ..
എനിക്കറിയാം അത് വെറും ഒരു സ്വപ്നമാണ് എന്നുള്ളത്… ഒരു ചെറുപുഞ്ചിരിയോടു കൂടിയാണ് അവൾ അത് പറഞ്ഞത് എങ്കിലും ആ കണ്ണുകൾ അറിയാതെ നിറഞ്ഞു തുളുമ്പിയിരുന്നു.. ശരിയാണ് പലപ്പോഴും ബന്ധുക്കാരും സുഹൃത്തുക്കളും എല്ലാം എന്നെ ഒരു പുത്തൻ പണക്കാരൻ ആകുമ്പോൾ ആവശ്യങ്ങളും ആഗ്രഹങ്ങളും ഉന്നയിച്ച് എൻറെ മുൻപിൽ കൈ നീട്ടി നിൽക്കുമ്പോൾ ഒരിക്കൽപോലും അവരുടെ ഇടയിൽ എൻറെ ഭാര്യ ഉണ്ടായിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…