ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മനുഷ്യനെ ഏറെ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും ഉണ്ടാക്കുന്ന തലയുടെ ഒരു വശത്ത് വരുന്ന അത് കഠിനമായ വേദനയാണ് നമ്മൾ പൊതുവേ മൈഗ്രേൻ എന്ന് പറയുന്നത്.. ഈ മൈഗ്രേൻ എന്നുള്ള പ്രശ്നം ആളുകളിൽ പല രീതിയിലാണ് കാണപ്പെടുന്നത് അല്ലെങ്കിൽ വരുന്നത്.. പക്ഷേ എന്നിരുന്നാൽ പോലും മൈഗ്രേന് പൊതുവായിട്ട് ചില പ്രത്യേകതകളുണ്ട്..
അപ്പോൾ ആ പ്രത്യേകതകളിൽ ഏറ്റവും ആദ്യത്തെ എന്ന് പറയുന്നത് ഈ അസുഖം വരുന്നതിനു മുമ്പ് ഒരു ഓറ ഉണ്ടാവും എന്നുള്ളതാണ്.. അപ്പോൾ എന്താണ് ഓറ എന്ന് ചോദിച്ചാൽ രോഗത്തിന്റെ വലിയ ലക്ഷണങ്ങൾ വരുന്നതിനു മുമ്പ് തന്നെ ചില മൈനർ ആയിട്ടുള്ള ലക്ഷണങ്ങൾ കാണിക്കാറുണ്ട് ഈ അസുഖത്തിന്റെ മുന്നോടിയായി അതിനെയാണ് നമ്മൾ ഓറ എന്ന് വിളിക്കുന്നത്.. ചില ആളുകളിലെ അത് കണ്ണുകളിൽ വരുന്ന മങ്ങൽ പോലുള്ളവ ആയിരിക്കാം..
എന്നാൽ മറ്റു ചില ആളുകൾക്ക് കണ്ണുകളിൽ ഒരു വെളിച്ചം വരുന്നത് പോലെ അനുഭവപ്പെടാം.. അതുപോലെതന്നെ മറ്റു ചില ആളുകൾക്ക് ചർദ്ദിക്കാനും അതുപോലെ ഓക്കാനും തുടങ്ങിയവ അനുഭവപ്പെടും.. അതുപോലെതന്നെ മൈഗ്രേൻ വരുന്നതിനു മുമ്പ് പല ആളുകൾക്കും പലതരം ട്രിഗറിങ് ഉണ്ടാവും.. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ചില ആളുകൾക്കെങ്കിലും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാൽ ഇത്തരം ഒരു ബുദ്ധിമുട്ട് വരാൻ സാധ്യതയുണ്ട്..
മറ്റു ചില ആളുകൾക്ക് എവിടെയെങ്കിലും പോയി അതികഠിനമായ ശബ്ദങ്ങൾ കേൾക്കുമ്പോൾ വരുന്ന മൈഗ്രേൻ ആവാം അതുപോലെതന്നെ മറ്റു ചില ആളുകൾക്ക് അമിതമായി വെളിച്ചം കണ്ണിൽ പതിക്കുമ്പോഴും ഇത്തരത്തിൽ ഒരു ബുദ്ധിമുട്ട് വരാറുണ്ട്..
എങ്ങനെയൊക്കെ മൈഗ്രേൻ വന്നാലും പലർക്കും ഇരുട്ടുള്ള ഒരു മുറിയിലെ വളരെ ശാന്തമായി ഉറങ്ങിയാൽ മൈഗ്രേൻ എന്നുള്ള പ്രശ്നം കുറയുന്നതായി കണ്ടിട്ടുണ്ട്.. എന്നാൽ മറ്റു ചില ആളുകൾക്ക് ഛർദിച്ച് പോയാൽ മാത്രമേ അല്പം എങ്കിലും ആശ്വാസം ലഭിക്കുകയുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….