ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒട്ടുമിക്ക രോഗികളും ക്ലിനിക്കിലേക്ക് വരുമ്പോൾ പറയുന്ന ഒരു പരാതിയാണ് ഇരുന്ന് എഴുന്നേൽക്കുമ്പോൾ ഒക്കെ മുട്ടിന് വല്ലാത്ത വേദന അനുഭവപ്പെടുന്നു അതുപോലെതന്നെ ഒരുപാട് ദൂരം നടക്കാൻ കഴിയുന്നില്ല അല്ലെങ്കിൽ സ്റ്റെപ്പുകൾ ഒന്നും കയറാൻ കഴിയുന്നില്ല.. അതുപോലെതന്നെ ഇടുപ്പിന്റെ ഭാഗത്ത് വേദന അനുഭവപ്പെടുന്നു നട്ടെല്ലിന്റെ ഭാഗത്ത് വേദനകൾ ഉണ്ടാവുന്നു എന്നൊക്കെ പറയാറുണ്ട്..
എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പിന്നിൽ ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ എല്ല് തേയ്മാനം തന്നെയാണ്.. പ്രായമായ ആളുകളിലെ കൂടുതലായും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഓസ്റ്റിയോ ആർതറൈറ്റിസ് എന്ന് പറയുന്നത്.. ഇന്ന് നമുക്ക് സന്ധി വാതത്തെക്കുറിച്ച് സംസാരിക്കാം.. ഈ ഒരു പ്രശ്നം പ്രധാനമായും കണ്ടുവരുന്നത് കാൽമുട്ട് അതുപോലെതന്നെ ഇടുപ്പ് എല്ല് അതുപോലെതന്നെ നട്ടെല്ലിന്റെ ഭാഗത്ത്..
കൈ മുട്ടുകളും അതുപോലെ കൈ മുഴകള് തുടങ്ങിയ ഭാഗങ്ങളിലാണ്.. അതിൽ തന്നെ പ്രധാനമായും കാണപ്പെടുന്നതാണ് കാൽമുട്ടുകളും ഇടുപ്പെല്ലുകളും.. ഇതിനുള്ള കാരണം എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഇവിടെയാണ് കൂടുതലായും വെയിറ്റ് അഥവാ ഭാരം അനുഭവപ്പെടുന്ന സ്ഥലം എന്നു പറയുന്നത്.. ഇതൊന്നും കൂടാതെ മറ്റ് സന്ധികളിലും കാണപ്പെടുന്നുണ്ട്.. ഇനി നമുക്ക് എന്താണ് ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന് നോക്കാം..
നമ്മുടെ ശരീരത്തിലെ രണ്ട് അസ്ഥികൾ കൂടിച്ചേരുന്ന ഭാഗമാണ് ജോയിൻറ് അഥവാ സന്ധികൾ എന്നു പറയുന്നത്.. നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക സന്ധികളിലും കാർട്ടിലേജു് അഥവാ തരുണാ അസ്ഥിയും കാണപ്പെടുന്നുണ്ട്.. ഇത് നമ്മുടെ ജോയിന്റിന്റെ സ്മൂത്ത് ആയിട്ടുള്ള മൂവ്മെന്റുകൾക്കും അതുപോലെ അസ്ഥികൾ തമ്മിലുള്ള ഉരസലിനും അതായത് ഒരസ്സലുകൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….