ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സ്ത്രീകളിലെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ് ഗർഭാവസ്ഥ എന്നു പറയുന്നത്.. നമ്മളോടൊപ്പം നമ്മുടെ ശരീരത്തിന്റെ ഉള്ളിൽ ഒരു കുഞ്ഞു ജീവൻ കൂടി വളരുന്ന ഒരു അവസ്ഥ.. അപ്പോൾ നമ്മൾ ധാരാളമായി അതായത് മാനസികമായും ശാരീരികമായും നമ്മളിൽ ഒരുപാട് മാറ്റങ്ങൾ വരുന്ന ഒരു കാലം കൂടിയാണ് അത്.. ഈ സമയത്ത് നമ്മൾ കുറച്ചു കൂടി ഹെൽത്തിയായി ഇരിക്കണം..
നമ്മുടെ ഭക്ഷണരീതികളിൽ വേണ്ടത്ര ശ്രദ്ധകൾ നൽകണം.. അതുപോലെ അമ്മയും കുഞ്ഞും ഒരുപോലെ ആരോഗ്യമായിരിക്കാൻ എല്ലാവരും പറയാറുണ്ട്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് സ്ത്രീകൾ ഗർഭിണിയായി ഇരിക്കുമ്പോൾ എന്തെല്ലാം ഭക്ഷണങ്ങളാണ് കഴിക്കാൻ പാടില്ലാത്തത് എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ഏറ്റവും ആദ്യം പറയാനുള്ളത് മെർക്കുറി അടങ്ങിയ ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത്..
മെർക്കുറി ഒരു വിഷമാണ് അതുകൊണ്ടുതന്നെ പ്രധാനമായിട്ടും മെർക്കുറി അടങ്ങിയ ഭക്ഷണങ്ങൾ എന്ന് പറയുമ്പോൾ വലിയ മീനുകൾ അതായത് സ്രാവ് പോലുള്ള മീനുകൾ.. ഇവയിലാണ് ധാരാളം മെർക്കുറി അടങ്ങിയിട്ടുള്ളത്.. അപ്പോൾ ഇത്തരത്തിലുള്ള മീനുകൾ കഴിവതും ഒഴിവാക്കുക.. നമ്മൾ സാധാരണക്കാർക്ക് ആണെങ്കിൽ പോലും ഈ മെർക്കുറി ഒരു വലിയ വിഷയം തന്നെയാണ്.. കാരണം അത് നമ്മുടെ കരളിൽ എത്തുകയും അതുമൂലം പല രോഗങ്ങളും നമുക്ക് വരികയും ചെയ്യുന്നു..
അത്രയും നിങ്ങൾക്ക് കഴിക്കണമെന്ന് ആഗ്രഹമുള്ള ആളുകൾ ആണെങ്കിൽ മാസത്തിൽ രണ്ട് തവണ കഴിക്കാം.. ഇത് ഇടയ്ക്കിടയ്ക്ക് കഴിച്ചാൽ അത്രത്തോളം വിഷമാണ് നമ്മുടെ ശരീരത്തിലേക്ക് ചെല്ലുന്നത്.. അതുകൊണ്ടുതന്നെ ഗർഭിണികൾ ഈയൊരു ഭക്ഷണം തീർച്ചയായും അവരുടെ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുക.. രണ്ടാമതായിട്ട് പറയുന്നത് നമ്മുടെ വീട്ടിലൊക്കെ ഉണ്ടാക്കുന്ന കാപ്പി അതുപോലെതന്നെ ഗ്രീൻ ടീ തുടങ്ങിയവയാണ്.. ഇതിൽ എല്ലാം തന്നെ കഫീൻ അടങ്ങിയിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…