വെരിക്കോസ് വെയിൻ ഉണ്ടാകുന്നതിനു പിന്നിലെ പ്രധാന കാരണങ്ങളും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വെരിക്കോസ് വെയിൻ എന്നതിനെ കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നം തന്നെയാണ് ഈ പറയുന്ന വെരിക്കോസ് വെയിൻ. നമ്മുടെ കാലുകളിലെ രക്തക്കുഴൽ എല്ലാം തന്നെ നീർക്കെട്ടുകൾ വന്ന് അതിൽ രക്തം കെട്ടിക്കിടക്കുന്ന ഒരു അവസ്ഥയാണ് ഈ വെരിക്കോസ് വെയിൻ എന്നുപറയുന്നത്.. ഇത്തരത്തിൽ രക്തം ബ്ലോക്ക് ആയി അവിടെ കെട്ടിക്കിടക്കുമ്പോൾ ഞരമ്പുകൾ വീർത്ത് തടിക്കുകയും ചുരുണ്ടു കൂടുകയും ചെയ്യുന്നു..

   
"

ഇത് ചില ആളുകളിലെങ്കിലും വല്ലാത്ത പെയിൻ ഉണ്ടാക്കാറുണ്ട്.. ഈയൊരു പ്രശ്നം ഉണ്ടാകാൻ ഒരുപാട് കാരണങ്ങൾ ഇതിനു പിന്നിലുണ്ട്.. ഇതിനെ നമുക്ക് എങ്ങനെ നാച്ചുറലായി പരിഹരിക്കാം.. അതുപോലെ ഇതു മാറ്റാൻ ആയിട്ട് എന്തെല്ലാം സിമ്പിൾ ആയിട്ടുള്ള എക്സസൈസുകൾ നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യുന്നത്.. ഇതിന് പിന്നിലുള്ള ഒരു പ്രധാന കാരണത്തെക്കുറിച്ച് നോക്കുകയാണെങ്കിൽ അത് നമ്മുടെ തെറ്റായ ജീവിതശൈലി രീതികൾ തന്നെയാണ്..

അതുപോലെതന്നെ ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകൾ ഒക്കെ ഈ ഒരു ബുദ്ധിമുട്ട് വളരെയധികം കണ്ടുവരുന്നു.. നമുക്കറിയാം രണ്ട് തരത്തിലാണ് നമ്മുടെ ശരീരത്തിൽ രക്തക്കുഴലുകൾ ഉള്ളത്.. ഒന്നാമത് ആര്‍ട്ടറി എന്നു പറയും രണ്ടാമതായിട്ട് വെയിൻ എന്ന് പറയും.. ആർട്ടറി എന്നു പറയുന്നത് നമ്മുടെ ഹൃദയത്തിൽ നിന്നും രക്തത്തിന് ട്രാൻസ്പോർട്ട് ചെയ്യുന്ന ഒരു കാര്യമാണ്.. വെയിൻ എന്ന് പറയുന്നത് ഹൃദയത്തിലേക്ക് തിരിച്ച് ബ്ലഡ് കൊണ്ടുപോകുന്ന ഒരു ഭാഗമാണ്..

ആർട്ടറിയിൽ ഒരു പ്രഷർ വരണമെങ്കിൽ സഞ്ചരിക്കണമെങ്കിൽ അതിന് ഹാർട്ടിന്റെ ഒരു സഹായം ഉണ്ട്. ഹൃദയം പമ്പ് ചെയ്യുമ്പോൾ അത് വരുന്ന ഒരു പ്രഷർ അതിലൂടെയാണ് സഞ്ചരിക്കുന്നത്.. പക്ഷേ വെയിൻ എന്ന് പറയുമ്പോൾ അതിലൂടെ രക്തം സഞ്ചരിക്കണമെങ്കിൽ നമ്മുടെ മസിലുകൾ കറക്റ്റ് ആയിട്ടുള്ള ഒരു കോൺട്രാക്ഷൻ വരണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….