എത്രയൊക്കെ വേദനസംഹാരികൾ കഴിച്ചിട്ടും മാറാത്ത ശരീര വേദനകൾ.. കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരുപാട് ആളുകൾ ക്ലിനിക്കിലേക്ക് വന്നിട്ട് ജോയിൻറ് സംബന്ധമായ ഒരുപാട് പ്രശ്നങ്ങൾ പറയാറുണ്ട് അതുപോലെ തന്നെ ശരീരം മൊത്തം വേദന അനുഭവപ്പെടുന്നതായി പറയാറുണ്ട്.. അതുപോലെതന്നെ ചില ആളുകൾ വന്നു പറയാറുണ്ട് ഡോക്ടറെ ഓരോ സമയത്ത് ഓരോ ശരീരഭാഗത്താണ് വേദന അനുഭവപ്പെടുന്നത്.. അതുകൊണ്ടുതന്നെ ഡോക്ടറെ കണ്ട് പല ടെസ്റ്റുകളും ചെയ്തു നോക്കിയാൽ പോലും അതിൽ ഒന്നും കാര്യമായി കാണുന്നില്ല..

   
"

എല്ലാ ടെസ്റ്റുകളും സ്കാനിങ്ങും ഒക്കെ ചെയ്തിട്ടും അവയിൽ എല്ലാം റിസൾട്ട് നോർമലാണ് പക്ഷേ ഇത്തരം വേദനകൾ മാത്രം ശരീരത്തിൽ നിന്ന് മാറുന്നില്ല.. പലപ്പോഴും ഇത്തരത്തിൽ വീട്ടിൽ ഈ ഒരു ബുദ്ധിമുട്ടുണ്ട് എന്ന് പറയുമ്പോൾ റിസൾട്ട് എല്ലാം നോർമലുമാണെങ്കിൽ പലപ്പോഴും അതിനെ മാനസിക പ്രശ്നങ്ങൾ ആയിട്ട് കരുതി പലരും തെറ്റിദ്ധരിക്കാറുണ്ട്.. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ് എന്ന് പോലും ആളുകൾക്ക് അറിയുന്നില്ല..

അപ്പോൾ റിസൾട്ട് എല്ലാം നോർമൽ ആയിരിക്കുകയും എന്നാൽ ശരീരത്തിൽ ഈ പറയുന്ന ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ടാകുകയും ചെയ്യുന്ന ഒരു പ്രശ്നമാണ് ഫൈബ്രോമയാൽജിയ എന്ന് പറയുന്നത്.. ഇന്ന് ഈ ഒരു ബുദ്ധിമുട്ട് ഒരുപാട് ആളുകളിൽ കണ്ടുവരുന്നുണ്ട്.. അതുകൊണ്ടുതന്നെയാണ് ഇന്ന് ഇങ്ങനെയൊരു വീഡിയോ ചെയ്യാൻ ഉദ്ദേശിച്ചത്.. അപ്പോൾ ഈ ഫൈബ്രോ മയാൽജിയ എന്ന് പറയുന്ന ഒരു കണ്ടീഷൻ നമ്മുടെ മനസ്സും ശരീരവും തമ്മിലുള്ള ഒരു കണക്ഷൻ ആണ് എന്ന് പറയാം..

ബുദ്ധിമുട്ട് വരുമ്പോൾ നമുക്ക് ശാരീരികമായി പ്രശ്നങ്ങളുണ്ടാവില്ല ശരീരത്തിൽ വേദനകൾ മാത്രം ഉണ്ടാവും.. ഇതു വരുന്നത് നമുക്ക് ദീർഘ കാലങ്ങളായി സ്ട്രെസ്സ് അതുപോലെ തന്നെ മറ്റു മാനസിക സമ്മർദ്ദങ്ങൾ ഒക്കെ ഉണ്ടെങ്കിൽ ഈ ഒരു ബുദ്ധിമുട്ട് കണ്ടു വരാറുണ്ട്.. പലപ്പോഴും ഇതിനായിട്ട് ആളുകളെ ഒരുപാട് വേദനസംഹാരികൾ വാങ്ങി കഴിക്കാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….