അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോ പോറോസിസ് സ്ത്രീകളിൽ വളരെ കൂടുതലായി കാണപ്പെടുന്നതിന് പിന്നിലെ കാരണങ്ങൾ എന്താണ്.. വിശദമായി അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഓസ്റ്റിയോ പോറോസിസ് അഥവാ അസ്ഥിക്ഷയം എന്ന വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. ഓസ്റ്റിയോ പോറോസിസിനെ കുറിച്ച് പറയുമ്പോൾ ഇതെങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നമ്മൾ ആദ്യം മനസ്സിലാക്കണം.. അതായത് നമുക്ക് ചെറിയ എന്തെങ്കിലും വീഴ്ച അല്ലെങ്കിൽ തട്ടലും മുട്ടലും ഒക്കെ സംഭവിക്കുമ്പോൾ നമ്മുടെ എല്ലുകൾക്ക് പൊട്ടൽ സംഭവിക്കുന്നു ഇതാണ് ഇതിന്റെ ആരംഭം..

   
"

അങ്ങനെയാണ് പൊതുവേ ഓസ്റ്റിയോ പോറോസിസ് അറിയപ്പെടുന്നത്.. ഈ ഒരു അസുഖം പുരുഷന്മാരെക്കാൾ കൂടുതലായിട്ട് സ്ത്രീകളിലാണ് കണ്ടുവരുന്നത്.. അതിനുള്ള ഒരു പ്രധാന കാരണം എന്താണെന്ന് ചോദിച്ചാൽ ആർത്തവവിരാമത്തിനുശേഷം സ്ത്രീകളുടെ ശരീരത്തിലെ ഹോർമോണുകളുടെ വ്യതിയാനം മൂലം ഈ ഒരു അസുഖം ഉണ്ടാകുന്നു.. ഓസ്റ്റിയോ പോറോസിസ് ഏതെല്ലാം ആളുകളിലാണ് പെട്ടെന്ന് വരാൻ സാധ്യതയുള്ളത് എന്ന് നമുക്ക് നോക്കാം..

ഒന്നാമതായിട്ട് അവരുടെ ജീവിതശൈലി രീതികൾ തന്നെയാണ് അതായത് മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ ഉള്ള ആളുകളിൽ ഇത് പെട്ടെന്ന് വരാൻ സാധ്യതയുണ്ട്.. അതുപോലെതന്നെ വളരെയധികം സ്റ്റിറോയ്ഡുകൾ ഉദാഹരണത്തിന് ഹെപ്പരിൻ പോലുള്ളവ അധികമായി ഉപയോഗിക്കുന്ന ആളുകൾക്ക് കാലക്രമേണ സെക്കൻഡറി ആയിട്ട് ഈ പറയുന്ന രോഗം വരാനുള്ള സാധ്യതകൾ കൂടുതലാണ്.. അതുപോലെതന്നെ ഒബിസിറ്റി അഥവാ അമിതവണ്ണം ഉള്ള ആളുകൾക്ക് ഈ പറയുന്ന അസുഖം വരാൻ സാധ്യത കാണുന്നു.. ഒരു പരിധിവരെ നമുക്ക് ഈ രോഗത്തെ എല്ലുകളുടെ നിശബ്ദ കൊലയാളി എന്ന് വിളിക്കാം..

പൊതുവേ ഈ ഓസ്റ്റിയോ പോറോസിസ് അഥവാ അസ്ഥിക്ഷയം രണ്ട് തരത്തിലാണ് ഉള്ളത്.. പ്രൈമറിയും ഉണ്ട് അതുപോലെതന്നെ സെക്കൻഡറിയും ഉണ്ട്.. പ്രൈമറി പോറോസിസ് എന്ന് പറയുന്നത് ഒരു റീസൺ കൊണ്ട് ഉണ്ടാകുന്നത് അല്ല.. ഇത് പ്രത്യേകിച്ച് ഒരു രോഗത്തിൻറെ അടിസ്ഥാനത്തിൽ ഒന്നും വരുന്നത് അല്ല.. എന്നാൽ സെക്കൻഡറി പോറോസിസ് എന്ന് പറയുന്നത് പല അവസ്ഥകളുടെയും ഭാഗമായിട്ട് സെക്കൻഡറി ആയിട്ട് വരുന്നത് ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….