തൻറെ ഭർത്താവിനെ ആന ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ ഈ ധൈര്യശാലിയായ ഭാര്യ ചെയ്തത് കണ്ടോ…

ഇപ്പോൾ സോഷ്യൽ മീഡിയകളിൽ എല്ലാം വളരെയധികം നിറഞ്ഞുനിൽക്കുന്ന അല്ലെങ്കിൽ വളരെയധികം ലൈക്കുകൾ വാരിക്കൂട്ടുന്ന ഒരു വാർത്തയാണ് സ്വന്തം ഭർത്താവിന്റെ ജീവനുവേണ്ടി ആനയുമായി പൊരുതിയ ഒരു വീട്ടമ്മയുടെ കഥയാണ്.. ഇതിൻറെ യഥാർത്ഥ സംഭവം എന്താണെന്ന് ചോദിച്ചാൽ അത് ഇങ്ങനെയാണ്..ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ആണ് ഈ സംഭവം നടക്കുന്നത്.. പനയഞ്ചേരി അമ്പലത്തിലെ ഉത്സവമായിരുന്നു അന്ന്..

   
"

അപ്പോൾ അവിടുത്തെ ഉത്സവമൊക്കെ കഴിഞ്ഞ് ദേവസ്വം ബോർഡിന്റെ ആനയേ സുരേഷ് ബാബുവിന്റെ തളച്ച് ഇട്ടതിനുശേഷം പാപ്പാൻ അവിടെ നിന്നും പോയി.. ആനയ്ക്ക് കുടിക്കാനുള്ള വെള്ളവുമായി പോയതായിരുന്നു സുരേഷ് ബാബു.. എന്നാൽ വെള്ളം നിറച്ച പാത്രവുമായി അയാൾ ആനയുടെ അടുത്തേക്ക് എത്തിയപ്പോൾ പൊടുന്നനെ ആനയുടെ തുമ്പിക്കൈ കൊണ്ട് അയാളെ ആന ചുറ്റി പിടിക്കുകയായിരുന്നു.. ആ സംഭവത്തോടെ അയാൾ നിലവിളിക്കാൻ തുടങ്ങി..

എന്നാൽ അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു രജനി ഭർത്താവിൻറെ നിലവിളി കേട്ടപ്പോൾ അവിടെ നിന്നും ഓടി പുറത്തേക്ക് വന്നു.. പുറത്തേക്ക് വന്നപ്പോൾ ഭാര്യ കണ്ട കാഴ്ച തന്നെ ഭർത്താവിനെ ആന തുമ്പിക്കൈ കൊണ്ട് ചുറ്റി നിലത്ത് എറിയാൻ ഒരുങ്ങുന്ന കാഴ്ചയാണ്.. ആനയുടെ തുമ്പിക്കൈയിൽ കുരുങ്ങി ജീവനുവേണ്ടി പിടയുന്ന ഭർത്താവിൻറെ നിലവിളിയാണ് രജനി കണ്ടത്.. എന്താണ് ചെയ്യേണ്ടത് എന്ന് ഓർക്കാൻ പോലും രജനിക്ക് സമയം കിട്ടിയില്ല..

ഒട്ടും സമയം കളയാതെ മുന്നിൽകണ്ട് ഒരു വടിയെടുത്ത് രജനി ആനയെ തലങ്ങും വിലങ്ങും അടിച്ചു..അടികൊണ്ട ആന സുരേഷ് ബാബുവിനെ നിലത്തേക്ക് ഇട്ടു.. ഉടനെ തന്നെ രജനി തന്റെ ഭർത്താവിൻറെ അടുത്തേക്ക് ഓടി അയാളെ രക്ഷപ്പെടുത്തി.. വലതു കാലിൻറെ തുട എല്ല് പൊട്ടിയെങ്കിലും ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് രണ്ടുപേരും.. സുരേഷ് ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.. രജനിയുടെ ഈ ധൈര്യത്തിന് നിരവധി ആളുകളാണ് അഭിനന്ദിച്ചുകൊണ്ടു വന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…