ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് നമ്മളിൽ പല ആളുകളും ശാരീരികമായിട്ടും അതുപോലെ മാനസികമായിട്ടും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഒബിസിറ്റി അഥവാ അമിതവണ്ണം എന്നു പറയുന്നത്.. ക്ലിനിക്കിലേക്ക് വരുന്ന ഒട്ടുമിക്ക ആളുകളും പറയുന്ന ഒരു കാര്യമാണ് ഡോക്ടറെ ഞാൻ വളരെ കുറച്ചു ഭക്ഷണം മാത്രമേ കഴിക്കുന്നുള്ളൂ പക്ഷേ പച്ചവെള്ളം കുടിച്ചാൽ പോലും ശരീരഭാരം വളരെയധികം കൂടുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്..
ഇത്തരത്തിൽ പല ആളുകളും വന്ന് സങ്കടം പറയാറുണ്ട് എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഇത്തരത്തിൽ സംഭവിക്കുന്നതിന് പിന്നിൽ ഭക്ഷണം കഴിക്കുന്നത് മാത്രമായിരിക്കില്ല.. മറ്റെന്തെങ്കിലും കാരണങ്ങൾ ആയിരിക്കും.. ചിലപ്പോൾ ചില അസുഖങ്ങളുടെ ഭാഗമായിട്ട് ശരീരഭാരം വളരെയധികം വർദ്ധിക്കാറുണ്ട്..
അതുകൊണ്ടുതന്നെ നിങ്ങൾ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിൻറെ പിന്നിലുള്ള ശരിയായ കാരണങ്ങൾ മനസ്സിലാക്കിയിട്ട് വേണം ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കാൻ.. ജീവിതശൈലി രോഗങ്ങളുടെ കാര്യം എടുക്കുകയാണെങ്കിൽ നമ്മൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ട ഒന്നാണ് ഒബിസിറ്റി എന്നു പറയുന്നത്.. കാരണം ഈ ഒരു പ്രശ്നം വന്നാൽ തന്നെ ഒട്ടുമിക്ക രോഗങ്ങളും അതിന്റെ കൂടെ നമുക്ക് വന്ന ചേരും..
ആദ്യം നമുക്ക് എന്താണ് ഒബിസിറ്റി എന്നുള്ളത് മനസ്സിലാക്കാം.. ഒരു വ്യക്തിയെ ഒബിസിറ്റി ബാധിച്ചിട്ടുണ്ടോ അല്ലെങ്കിൽ ആ വ്യക്തിക്ക് ഒബിസിറ്റി ഉണ്ടോ എന്നുള്ളത് അറിയാൻ സഹായിക്കുന്നത് ബിഎംഐ ആണ്.. അടുത്തതായിട്ട് എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് നമുക്ക് ഇത്തരത്തിൽ ഓവർ വെയിറ്റ് ഉണ്ടാകുന്നത് എന്ന് നോക്കാം.. ആദ്യത്തെ ഒരു പ്രധാന കാരണമായി പറയുന്നത് നമ്മുടെ പാരമ്പര്യം തന്നെയാണ് . അതായത് നമ്മുടെ മുത്തശ്ശൻ അല്ലെങ്കിൽ മുത്തശ്ശി അവരുടെ തലമുറയൊക്കെ കൂടുതൽ വണ്ണമുള്ള ആളുകളാണ് എങ്കിൽ അത് തലമുറകൾ ആയിട്ട് കുട്ടികൾക്ക് പോലും വരാൻ സാധ്യത ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….