പാൽ അലർജി ഉണ്ടാക്കുന്ന ഒരു വസ്തു ആണോ.. ഇത് ദിവസം കുടിക്കുന്നത് മൂലം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.. വിശദമായ അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പാൽ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. നമ്മളെല്ലാവരും പൊതുവേ പാൽ കുടിക്കുന്നവർ ആയിരിക്കാം അല്ലെങ്കിൽ പാൽ ഉപയോഗിച്ച് ചായ എങ്കിലും വയ്ക്കുന്നവർ ആയിരിക്കും.. നമ്മൾ ജനിച്ചപ്പോൾ മുതൽ തന്നെ വളരെ കോമൺ ആയിട്ട് കഴിക്കുന്നത് കൂടിയാണ് ഇത്.. പക്ഷേ ഇന്ന് ഈ പാൽ കുടിക്കുന്നത് വഴി ഭൂരിഭാഗം ആളുകൾക്കും പലതരം അലർജി പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്..

   
"

അപ്പോൾ ഈ വീഡിയോയിലൂടെ പറയാൻ പോകുന്ന ഒരു കാര്യം ആർക്കൊക്കെയാണ് പാൽ കഴിക്കാൻ പറ്റുന്നത് അതുപോലെ ആർക്കെല്ലാം കഴിക്കാൻ പാടില്ല എന്ന വിഷയത്തെക്കുറിച്ചാണ്.. അതല്ലാതെ പാല് നല്ലതാണോ ചീത്തയാണ് എന്നുള്ളതെല്ലാം നമ്മൾ ഇതിലൂടെ മനസ്സിലാക്കുന്നത്.. ഉദാഹരണമായിട്ട് പറയണം ഏതൊരു ഭക്ഷണം എടുത്താലും അതിൽ നല്ലത് അല്ലെങ്കിൽ ചീത്ത എന്നുള്ളത് ഇല്ല കാരണം അതിൻറെ അളവിലാണ് കാര്യം..

അതുപോലെതന്നെ അത് കഴിക്കുന്നത് നമ്മുടെ ശരീരത്തിന് പറ്റുമോ ഇല്ലയോ എന്നുള്ളത് മനസ്സിലാക്കണം.. കുറെ ആളുകൾക്ക് പറയാറുണ്ട് താറാമുട്ട വളരെ നല്ലതാണ് കോഴി മുട്ടയെക്കാൾ എന്നൊക്കെ.. അതുപോലെതന്നെ പാല് കഴിക്കരുത് കഫക്കെട്ട് വരും പക്ഷേ തൈര് നല്ലതാണ് എന്നൊക്കെ പറയാറുണ്ട്.. അതുപോലെതന്നെ ഭൂരിഭാഗം കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഉരുളക്കിഴങ്ങു കഴിക്കരുത് ഗ്യാസ് പ്രോബ്ലംസ് വരും എന്നുള്ളത്..

അതുപോലെതന്നെ കടല പരിപ്പ് പയർ തുടങ്ങിയ ഒന്നും കഴിക്കരുത് എന്ന് പല ആളുകളും പറയാറുണ്ട്.. പക്ഷേ നിങ്ങൾ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് കാര്യമുണ്ട് ഈ കഴിക്കേണ്ട എന്നും പറയുന്നവർക്ക് അവരുടെ ശരീരത്തിൽ ഇത് ഏൽക്കാത്തത് കൊണ്ടാണ് അവർ അങ്ങനെ പറയുന്നത്.. എന്നുവച്ച് നമുക്ക് അത് അലർജി ഉണ്ടാക്കും എന്നുള്ളത് അല്ല.. അതായത് ഈ പറയുന്ന വസ്തുക്കൾക്ക് ഒന്നും യാതൊരുവിധ പ്രശ്നങ്ങളും ഇല്ല അത് ഓരോരുത്തർക്ക് ചേരാത്തത് കൊണ്ടാണ് അങ്ങനെ പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…