കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിൽ ഒക്കെ അവൾ നല്ലൊരു മരുമകൾ ആയിരുന്നു.. അടുക്കളയിൽ കലപില കൂട്ടുന്ന പാത്രങ്ങൾക്കിടയിൽ അമ്മയ്ക്ക് വലിയ ഒരു സഹായം ആയിരുന്നു അവൾ.. പാചകത്തിലെ കൊച്ചു കൊച്ചു പരീക്ഷണങ്ങളും അതുപോലെ തന്നെ വീട്ടിലെ പൊട്ടിച്ചിരികളും ആയി എപ്പോഴും അമ്മയുടെ കൂടെ ഒരു പൂച്ചക്കുട്ടിയെ പോലെ തന്നെ ചുറ്റി നടക്കുകയും അമ്മയുടെ കാലിൽ കുഴമ്പിട്ട് നൽകി നല്ലൊരു മകളായി..
എനിക്ക് അത് വലിയ ഒരു ആശ്വാസം തന്നെയായിരുന്നു കാരണം അച്ഛൻറെ വേർപാടുകൾക്ക് ശേഷം അമ്മ ഇതുപോലെ പൊട്ടിച്ചിരിച്ചു കാണുന്നത് വളരെ അപൂർവ്വമായ നിമിഷങ്ങൾ തന്നെയാണ്.. ദിവസത്തിൻറെ മുക്കാൽ ഭാഗവും പ്രാർത്ഥനയും അതുപോലെ തന്നെ അടുക്കളയിലും ആയിരിക്കും.. എപ്പോഴും കാലുകളുടെ വേദന പറയാറുണ്ട്.. അപ്പോൾ നല്ലൊരു ഡോക്ടറിനെ കാണിക്കാം എന്ന് പറഞ്ഞാൽ ഉടനെ പറയും വേണ്ട മോനെ കാലിൽ കുഴമ്പിട്ട് ഒന്ന് തിരുമിയാൽ മതിയെന്ന്.. അതുപോലെതന്നെ അമ്മയ്ക്ക് സഹായത്തിനായി ഒരു ജോലിക്കാരിയെ വയ്ക്കാം എന്ന് പറഞ്ഞാൽ അതിനും സമ്മതിക്കില്ല..
ഇപ്പോൾ കുഴമ്പ് ഇട്ടതിനുശേഷം നല്ല ആശ്വാസമുണ്ട് മോനെ എന്ന് പറയും.. ആവുന്ന അത്രയും കാലം തൻറെ മകനെ സ്വന്തം കൈകൾ കൊണ്ട് തന്നെ വെച്ചു വിളമ്പണം എന്നാണ് അമ്മയുടെ ആഗ്രഹം.. ഇടയ്ക്ക് ഉണ്ടാകുന്ന അതികഠിനമായ വേദന അമ്മയെ വല്ലാതെ വേദനിപ്പിക്കാറുണ്ട്.. കല്യാണ പ്രായം ഒരുപാട് ആയി എങ്കിലും എനിക്ക് വല്ലാത്ത പേടിയായിരുന്നു കാരണം വന്നു കയറുന്ന കുട്ടി എൻ്റെ അമ്മയെ കഷ്ടപ്പെടുത്തുമോ എന്ന് ഓർത്ത്..
എനിക്ക് ഒരു ഭാര്യ എന്നതിനേക്കാൾ തന്നെ ഞാൻ കൂടുതൽ പ്രാധാന്യം കൊടുത്തത് അമ്മയ്ക്ക് നല്ലൊരു മകൾ ആയിരിക്കണം എന്നുള്ളത് തന്നെ ആയിരുന്നു അത് തന്നെയായിരുന്നു എൻറെ ആവശ്യവും.. അങ്ങനെയാണ് ഒരുപാട് ആലോചനകൾക്ക് ശേഷം സുമയുടെ ആലോചന വന്നത്.. അവരെക്കുറിച്ച് നല്ലതുപോലെ അന്വേഷിച്ചതിനുശേഷമാണ് ആ ഒരു ആലോചനക്ക് സമ്മതം മൂളിയത് പോലും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…