ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് തൈറോയ്ഡ് റിലേറ്റഡ് കമ്പ്ലൈന്റ്കളെ കുറിച്ചാണ്.. നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടാവും അതായത് എനിക്ക് തൈറോയിഡ് രോഗമുണ്ട് അതുമായി ബന്ധപ്പെട്ട ഒരുപാട് ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഒക്കെ ഉണ്ട് എന്ന് പറയാറുണ്ട്..സത്യത്തിൽ എന്താണ് ഈ തൈറോയ്ഡ് എന്നു പറയുന്നത്.. ഈ ഒരു അസുഖത്തെ ഇത്രത്തോളം ഭയപ്പെടേണ്ട കാര്യം ഉണ്ടോ..
ഇതുവരെ വരാതിരിക്കാൻ നമുക്ക് ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം.. ഈ ഒരു അസുഖത്തിന് എന്തെല്ലാം ട്രീറ്റ്മെന്റുകളാണ് അവൈലബിൾ ആയിട്ടുള്ളത്.. ഏറെ അസുഖത്തിന്റെ പ്രധാനപ്പെട്ട കോംപ്ലിക്കേഷൻസ് എന്ന് പറയുന്നത് എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. ആദ്യം തന്നെ നമുക്ക് എന്താണ് തൈറോയിഡ് എന്നുള്ളത് മനസ്സിലാക്കാം..
തൈറോയ്ഡ് എന്നുപറഞ്ഞാൽ നമ്മുടെ കഴുത്തിന്റെ മുൻവശത്ത് ആയിട്ട് ഒരു പൂമ്പാറ്റയുടെ ആകൃതിയില് സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് ഇത്.. അതുപോലെതന്നെ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം ഈ തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്ന് രണ്ട് പ്രധാനപ്പെട്ട ഹോർമോണുകൾ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.. ടി 3&ടീ 4.. പലപ്പോഴും ഈ രണ്ടു ഹോർമോണുകളിൽ ഉണ്ടാകുന്ന ഏറ്റ കുറച്ചിലുകൾ കാരണമാണ് നമുക്ക് ഈ പറയുന്ന തൈറോയ്ഡ് സംബന്ധമായ ബുദ്ധിമുട്ടുകൾ ശരീരത്തിൽ ഉണ്ടാവുന്നത്..
നമ്മുടെ ശരീരത്തിലെ ശാരീരികമായും അതുപോലെതന്നെ മാനസികമായും ഉള്ള ആരോഗ്യത്തിന് നല്ല രീതിയിൽ നമ്മളെ എഫക്ട് ചെയ്യുന്ന ഹോർമോൺ ആണ് ഈ തൈറോയ്ഡ് ഹോർമോൺ എന്ന് പറയുന്നത്.. നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും അവയവങ്ങളിലേക്കും പോകുന്ന ഹോർമോണുകളെ ഉത്തേജിപ്പിച്ചുകൊണ്ട് നമ്മുടെ ശ്വാസനം അതുപോലെതന്നെ ഹൃദയമിടിപ്പ് മാനസിക ആരോഗ്യം ദഹന സംബന്ധമായി എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന ഒരു ഹോർമോൺ കൂടിയാണ് ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…