മറ്റു തലവേദനകളിൽ നിന്നും മൈഗ്രൈൻ തലവേദനയെ വ്യത്യസ്തമാക്കുന്നത് എന്താണ്.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്നത്തെ ഒരു തിരക്കേറിയ ജീവിതത്തിൽ കൂടുതൽ ആളുകളും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മൈഗ്രൈൻ എന്നുപറയുന്നത്.. ഈ മൈഗ്രേൻ എന്ന് പറയുന്നതും ഒരു സൈഡിൽ മാത്രം വരുന്ന തലവേദനയാണ്.. അപ്പോൾ ഈ ഒരു രോഗം ആർക്കാണ് വരാൻ സാധ്യത കൂടുതൽ ഉള്ളത്.. ഇതിനെ നമുക്ക് വരാതിരിക്കാൻ ആയിട്ട് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും.. അതുപോലെ ഭക്ഷണരീതികളിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത്..

   
"

എപ്പോഴാണ് നമ്മൾ മരുന്ന് എടുക്കേണ്ട ആവശ്യം വരുന്നത് ഇതു വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് വിശദമായി അറിയാം.. ആദ്യമായിട്ട് നമുക്ക് മറ്റ് തലവേദനങ്ങളിൽ നിന്നും ഈയൊരു മൈഗ്രേൻ എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാം.. അതായത് നമുക്ക് ടെൻഷൻ കൊണ്ടുവരുന്ന ഒരു തലവേദന ഉണ്ട് ടെൻഷൻ ഹെഡ്ഐക്ക് എന്ന് പറയും.. അതായത് നമ്മുടെ നെറ്റിയുടെ ചുളിവുകളിൽ മാത്രം വരുന്ന ഒരു തലവേദന..

അതുപോലെ മറ്റു ചില ആളുകൾക്ക് കണ്ണിൻറെ ഒരു ഭാഗത്ത് മാത്രമായിട്ട് അല്ലെങ്കിൽ ഒരു കറക്റ്റ് സ്പോട്ട് ആയിട്ട് തലവേദന വരാറുണ്ട് അതിനെ ക്ലസ്റ്റർ ഹെഡ് ഐക്ക് എന്ന് പറയും.. ഇതിൽനിന്നെല്ലാം വളരെ വ്യത്യാസമുള്ളതാണ് ഈ മൈഗ്രേൻ എന്ന് പറയുന്നത്.. ചില ആളുകൾക്ക് അത് ഇടതുഭാഗത്ത് ആയിരിക്കും എന്നാൽ മറ്റു ചില ആളുകൾക്ക് വലതു ഭാഗത്തായിരിക്കും..

കണ്ണുകളിൽ തുടങ്ങി ഒരു ഭാഗം മുഴുവൻ ഉണ്ടാവും അതുകൊണ്ടുതന്നെ ചില ആളുകൾക്ക് കൈകൾ കുഴയുന്നതുപോലെയൊക്കെ ഇതുമൂലം തോന്നാറുണ്ട്.. അതുപോലെതന്നെ ഈ തലവേദന വരുന്നത് നമുക്ക് മുൻപേ തന്നെ അറിയാൻ കഴിയും കാരണം ശരീരം പലവിധ ലക്ഷണങ്ങളും നമുക്ക് കാണിച്ചു തരുന്നതായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….