2008 സെപ്റ്റംബർ നാലാം തീയതി സിംഗപ്പൂരിലെ ഡയമണ്ട് എന്നുള്ള ഒരു ഹോട്ടൽ.. ആ ഹോട്ടലിലെ 208 ആം നമ്പർ റൂം ക്ലീൻ ചെയ്യാനായി മാനേജർ അവിടുത്തെ സ്റ്റാഫുകളെ ഏൽപ്പിക്കുകയാണ്.. അങ്ങനെ ആ റൂം ക്ലീൻ ചെയ്യാൻ വേണ്ടി രണ്ട് ചെറുപ്പക്കാർ ആ റൂമിലേക്ക് ചെന്ന് അവിടെ മുഴുവൻ ക്ലീൻ ചെയ്യാൻ ആരംഭിച്ചു.. അങ്ങനെ ഹോട്ടൽ റൂമിലെ കട്ടിൽ മാറ്റിയിട്ട് അവർ വൃത്തിയാക്കാൻ നോക്കുമ്പോൾ കട്ടിൽ നീങ്ങുന്നില്ല.. അങ്ങനെ സാധാരണ പൊതുവേ നീക്കാൻ പറ്റാത്ത രീതിയിലാണ് ഹോട്ടലുകളിൽ കട്ടിൽ ഉണ്ടായിരിക്കുക.. എന്നാൽ ആ ഹോട്ടലിൽ നേരെ തിരിച്ചായിരുന്നു.. പക്ഷേ എന്നിട്ടുപോലും കട്ടിൽ നീക്കാൻ കഴിയുന്നില്ല..
അങ്ങനെ അവർ മാനേജറെ വിളിച്ചു.. അങ്ങനെ മാനേജർ മറ്റ് സ്റ്റാഫുകളെ കൂടി വിളിച്ചു കൊണ്ടുവന്ന എല്ലാവരും കൂടി കട്ടിൽ തള്ളിനീക്കാൻ തുടങ്ങി.. അപ്പോൾ പെട്ടെന്ന് പുറത്തേക്ക് വന്നത് ഒരു പെണ്ണിൻറെ തല ആണ്.. അത് കണ്ടപ്പോൾ അവിടെയുള്ള എല്ലാവരും ഞെട്ടിപ്പോയി.. ഉടനെ തന്നെ അവർ എല്ലാവരും റൂമിൽ നിന്ന് പുറത്തിറങ്ങി റൂം പുറത്തുനിന്ന് പൂട്ടി.. പെട്ടെന്ന് നേരെ പോലീസിനെ വിളിച്ച് വിവരം അറിയിച്ചു.. അങ്ങനെ അവിടേക്ക് പോലീസ് എത്തി കട്ടിൽ നീക്കിയപ്പോൾ ഒരു സ്ത്രീയുടെ ശരീരമാണ് അതിനടിയിൽ കിടക്കുന്നത്.. വസ്ത്രങ്ങളൊന്നും ഇല്ലാത്ത രീതിയിലായിരുന്നു കിടപ്പ്..
രണ്ടു നാൾ പഴക്കവും ഉണ്ട്.. ഉടനെ തന്നെ ആ ബോഡി പോസ്റ്റുമോർട്ടം ചെയ്യാനായി പോലീസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.. പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോൾ ആ സ്ത്രീ ഏഴുമാസം ഗർഭിണി ആയിരുന്നു.. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത് എന്ന് അവർക്ക് മനസ്സിലായി.. അങ്ങനെ ആ റൂമിൽ അവസാനമായി ആരാണ് താമസിച്ചത് എന്ന് പോലീസുകാർ അന്വേഷിക്കാൻ തുടങ്ങി..
മാത്രമല്ല ഈ സ്ത്രീയുടെ ശരീരം വസ്ത്രം ഒന്നുമില്ലാത്ത രീതിയിൽ കാണാൻ സാധിച്ചതിനാൽ ഇത് ഒരു ആൺ തന്നെയാണ് ചെയ്തത് എന്ന് അവർക്ക് മനസ്സിലായി..അങ്ങനെ ഈ കുറ്റകൃത്യം ആരാണ് ചെയ്തത് എന്ന് മനസ്സിലാക്കുവാൻ അവിടെ അവസാനമായി താമസിച്ചവരുടെ ഡീറ്റെയിൽസ് പോലീസ് എടുത്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…