ഒരുപാട് നിഗൂഢതകൾ നിറഞ്ഞതും ആളുകളെ എല്ലാം ഭയപ്പെടുത്തുന്ന ജപ്പാനിലെ കിയോ ടാക്കി ടണൽ..

ജപ്പാനിലെ തന്നെ ഏറ്റവും നിഗൂഢവും അതുപോലെ തന്നെ ഭയാനകവുമായ ഒരു സ്ഥലമാണ് കീയോടാക്കി ടണൽ എന്ന് പറയുന്നത്.. അക്രമങ്ങളുടെയും അതുപോലെ തന്നെ വളരെ ഭീകരമായ ആത്മാക്കളുടെ എല്ലാം ചരിത്രമുള്ള ഒന്നാണ് ഈയൊരു ടണൽ.. ഇത് നിർഭാഗ്യങ്ങളുടെ ഒരു കേന്ദ്രം കൂടിയാണ്.. യഥാർത്ഥത്തിൽ 1927 മുതൽ 1928 വരെ നിർമിച്ച അറ്റഗോമായ റെയിൽവേയുടെ ഒരു ഭാഗമാണ് ഈ ടണൽ.. ഇതിന് 500 മീറ്റർ നീളമുണ്ട്.. ഈ ഒരു ടണൽ പൊതുവേ അടിമകളാണ് നിർമ്മിച്ചത് എന്ന് അവകാശപ്പെടുന്നുണ്ട്.. അടിമ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്ന ആളുകൾ..

   
"

ഇവിടെ പണി ചെയ്യുമ്പോൾ ഒരുപാട് ആളുകൾ മരണപ്പെട്ടിട്ടുണ്ട്.. അപ്പോൾ ഈ മരണപ്പെട്ട ആളുകളുടെ എല്ലാം ആത്മാക്കൾ രാത്രിയായി കഴിഞ്ഞാൽ ഈ തുരങ്കങ്ങളിലൂടെ യാത്ര ചെയ്യുന്നത് കാണാം എന്ന് പറയപ്പെടുന്നുണ്ട് അത് മാത്രമല്ല ആത്മാക്കൾ കരയുന്ന ശബ്ദവും കേൾക്കാറുണ്ട്.. അതുപോലെതന്നെ മറ്റൊരു പ്രത്യേകത രാത്രിയായി കഴിഞ്ഞാൽ തുരങ്കത്തിലെ ട്രാഫിക് സിഗ്നലുകൾ ചുവപ്പിൽ നിന്ന് മാറി പച്ചയായി മാറാറുണ്ട്..

ഇതുമൂലം എതിരെ വരുന്ന വാഹനങ്ങൾ തമ്മിൽ അപകടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.. അതുപോലെതന്നെ സിറ്റിയിൽ നിന്നൊക്കെ ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന ഈയൊരു സ്ഥലം പൊതുവേ ആത്മഹത്യ സ്ഥലമായിട്ട് പറയപ്പെടുന്നു.. അതുപോലെതന്നെ ഇത് പണികഴിപ്പിക്കുന്നതിനു മുൻപ് ഈ ടണലിന്റെ മുകളിൽ നിന്ന് ഒരു സ്ത്രീ ചാടി മരിച്ചത് ആയിട്ടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്..

ഇപ്പോഴും രാത്രിയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് അവളുടെ ആത്മാവിനെ കാണാൻ കഴിയുന്നുണ്ട് എന്ന് പറയപ്പെടുന്നു.. ഇതൊന്നും കൂടാതെ തന്നെ വളരെ വൈകിയ രാത്രികളിൽ തുരങ്കത്തിലൂടെ യാത്ര ചെയ്താൽ വളരെ ഭയപ്പെടുത്തുന്ന പല ശബ്ദങ്ങളും കേൾക്കാറുണ്ട് എന്നും പറയുന്നുണ്ട്.. അതുപോലെതന്നെ അതിനു ചുറ്റും ഉള്ള വനമേഖലകളിൽ നിന്നും ഒരു സ്ത്രീയുടെ ശബ്ദങ്ങൾ കേൾക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….