മതിയാവോളം ഉറങ്ങിയാലും ക്ഷീണം എന്നുള്ള പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ.. എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരുപാട് ആളുകളെ ക്ലിനിക്കിൽ വന്ന് പറയുന്ന ഒരു ബുദ്ധിമുട്ടാണ് അതായത് ഉറക്കം തൂങ്ങി നടക്കുക അല്ലെങ്കിൽ രാവിലെ മതിയോളം ഉറങ്ങി എഴുന്നേറ്റാലും വളരെയധികം ക്ഷീണം അനുഭവപ്പെടുക വീണ്ടും കിടക്കണം എന്നുള്ള ഒരു തോന്നൽ വരിക തുടങ്ങിയ ബുദ്ധിമുട്ടുകൾ വന്നു പറയാറുണ്ട്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ പല കാരണങ്ങൾ കൊണ്ട് ഉണ്ടാവാം അതുപോലെതന്നെ പല രോഗങ്ങളുടെ ലക്ഷണമായിട്ടും ഉണ്ടാവാം..

   
"

നമുക്ക് ഇത് മാറ്റിയെടുക്കാനുള്ള മാർഗങ്ങളെക്കുറിച്ചും അതുപോലെ ഒരു ദിവസം എങ്ങനെ കൂടുതൽ എനർജറ്റിക്കായിരിക്കാം എന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ടത് എന്തുകൊണ്ടാണ് നമുക്ക് ഇത്തരത്തിൽ ക്ഷീണം അനുഭവപ്പെടുന്നത് എന്നും എന്തുകൊണ്ടാണ് ഏത് സമയം കിടക്കണമെന്ന് തോന്നുന്നത് അതുപോലെ എപ്പോഴും ഒരു ഉറക്കം തൂങ്ങിയത് പോലെ നടക്കുക ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് നമുക്ക് ആദ്യം മനസ്സിലാക്കാം..

ഇതിൽ ആദ്യത്തെ കാരണമായി പറയുന്നത് ഉറക്കക്കുറവ് തന്നെയാണ്.. ഒരു സാധാരണ മനുഷ്യന് ആരോഗ്യപരമായ ഉറക്കം എന്നു പറയുന്നത് 7 മുതൽ 8 മണിക്കൂർ വരെയാണ്.. ഇത്തരത്തിൽ ഉറക്കം നമുക്ക് കിട്ടാതെ വരുമ്പോൾ രാവിലെ എഴുന്നേൽക്കുമ്പോൾ അമിതമായി ക്ഷീണം അനുഭവപ്പെടാം..

അതുപോലെ ചില ആളുകൾക്ക് അമിതമായി വണ്ണം അഥവാ പൊണ്ണത്തടി ഉണ്ടെങ്കിൽ നമ്മൾ കിടക്കുമ്പോൾ നമ്മുടെ കഴുത്തിന്റെ ഭാഗത്തെ മസിലുകൾ റിലാക്സ് ചെയ്യും. ആ ഒരു സമയത്ത് നമുക്ക് ശ്വാസം എടുക്കുമ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ ചെറിയ തടസ്സങ്ങൾ ഒക്കെ അനുഭവപ്പെടാറുണ്ട്.. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ ഭാഗമായിട്ട് നമുക്ക് കൂർക്കം വലി പോലുള്ള മറ്റു പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…