സ്കൂളിലേക്ക് പോകുന്ന ബാലൻ റോഡിലൂടെ വെള്ളം ഒഴുകുന്നത് കണ്ട് ചെയ്തത് കണ്ടോ…

നല്ലൊരു മനസ്സിനും ഉടമയാകാൻ പ്രായം ഒരു പ്രശ്നമാണോ.. അല്ല എന്ന് തെളിയിക്കുകയാണ് ഈ കുഞ്ഞ് കുട്ടിയുടെ വീഡിയോ.. അവൻ സ്കൂളിലേക്ക് പോകുന്ന വഴിയാണ് റോഡിലൂടെ നല്ല രീതിയിൽ വെള്ളം ഒഴുകുന്നത് കാണാൻ സാധിച്ചത്.. എന്നാൽ ഇത്തരത്തിൽ വെള്ളം ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ട അവൻ അവന്റെ സൈക്കിൾ റോഡിൻറെ ഒരു സൈഡിലേക്ക് മാറ്റിവെച്ചശേഷം ആ ഒരു ഒഴുക്കിനെ തടസ്സമായി നിൽക്കുന്ന മാലിന്യങ്ങൾ അവൻറെ കുഞ്ഞു കൈകൾ കൊണ്ട് തന്നെ നീക്കം ചെയ്ത് കളയുകയാണ്..

   
"

എത്രത്തോളം ചിന്തിച്ചിട്ടു ഉണ്ടാവണം അല്ലേ.. അവന് പോകുന്നതിന് തടസ്സമില്ലാതെ ഇരിക്കുന്ന കാലത്തോളം അവൻ ഇത്തരം കാര്യങ്ങൾ ഒന്നും ചെയ്യേണ്ട ഒരു കാര്യവുമില്ല.. എന്നിട്ടും ബാക്കിയുള്ള ആളുകൾക്ക് പോലും ഈയൊരു പ്രശ്നം കാരണം ബുദ്ധിമുട്ട് ഉണ്ടാകുമല്ലോ എന്ന് ഉള്ള ചിന്തയാകാം അവൻറെ സൈക്കിൾ മാറ്റിവെച്ച് അവൻറെ കുഞ്ഞു കൈകൾ കൊണ്ട് ആ വെള്ളത്തിന് തടസ്സമായി നിൽക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടി അവൻറെ ജീവിതത്തിലെ വിലപ്പെട്ട കുറച്ചു സമയം അവൻ മാറ്റിവച്ചത്..

പൊതുവേ ഇന്നത്തെ കാലത്ത് ആളുകൾ തിരക്കേറിയ ജീവിത രീതികളിലൂടെയാണ് കടന്നുപോകുന്നത് അതുകൊണ്ടുതന്നെ അടുത്ത ഒരാൾക്ക് എന്ത് സംഭവിക്കുന്നു എന്ന് പോലും ഒരാൾക്ക് അറിയാൻ താല്പര്യം ഇല്ല അതുപോലെ സമയവുമില്ല എന്നാൽ അങ്ങനെ ഒരു കാലഘട്ടത്തിലാണ് ഈ ബാലന്റെ ഈ പ്രവർത്തികൾ നമ്മുടെ കണ്ണുകൾ അതുപോലെതന്നെ മനസ്സും ഒരുപോലെ നിറയ്ക്കുന്നത്..

സത്യം പറഞ്ഞാൽ ഇത്തരത്തിലുള്ള അല്ലെങ്കിൽ ഈ സ്വഭാവം ഉള്ള കുഞ്ഞു കുട്ടികളാണ് ഇന്നത്തെ തലമുറയിൽ വളർന്നു വരേണ്ടത്.. ഈ കുട്ടി ഇന്നത്തെ തലമുറയ്ക്ക് ഒരു ഉത്തമ മാതൃക തന്നെ ആണ്.. ഈ കൈയ്യടികളും പ്രശംസകളും എല്ലാം അവൻറെ മാതാപിതാക്കൾക്ക് കൂടി അവകാശപ്പെട്ടതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…