ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ അച്ഛൻ്റെയും കുഞ്ഞിന്റെയും നൊമ്പരപ്പെടുത്തുന്ന വീഡിയോയാണ്…

എല്ലാ പ്രവാസികളും ചങ്കിൽ ഒരുപിടി നീറ്റലും ആയാണ് തന്റെ ഉറ്റവരെയും പ്രിയപ്പെട്ടവരെയും എല്ലാം ഉപേക്ഷിച്ചുകൊണ്ട് പ്രവാസ ജീവിതത്തിലേക്ക് പോകുന്നത്.. അപ്പോൾ ആ ഒരു പ്രവാസവുമായി ബന്ധപ്പെട്ട എല്ലാവരുടെയും ഹൃദയത്തെ വളരെയധികം വേദനിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. ഈയൊരു വീഡിയോയാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ വളരെയേറെ വൈറലായി കൊണ്ടിരിക്കുന്നത്..

   
"

മറ്റൊരു സ്ഥലത്തേക്ക് ജോലിക്കായി പോകുന്ന അച്ഛനും അതുപോലെ അച്ഛനെ വിട്ടു പിരിയാൻ കഴിയാതെ കരയുന്ന മകളുടെയും എയർപോർട്ടിൽ നിന്നുള്ള ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്.. മൂന്നു വയസ്സിൽ താഴെ മാത്രം പ്രായം തോന്നുന്ന ഒരു പെൺകുഞ്ഞ് തന്റെ അച്ഛൻ പോകരുത് എന്ന് പറഞ്ഞ കെട്ടിപ്പിടിച്ച് കരയുകയാണ്..

അച്ഛൻറെ നെഞ്ചിൽ പറ്റിപ്പിടിച്ച് കിടന്ന ഏങ്ങൾ അടിച്ച കരഞ്ഞ കുഞ്ഞിനെ കാണുമ്പോൾ ആരുടെയും നെഞ്ച് ഒന്ന് വേദനിക്കും അവരുടെ കണ്ണുകൾ നിറഞ്ഞു പോകും.. കുഞ്ഞിൻറെ കരച്ചിൽ സഹിക്കാൻ കഴിയാതെ അവിടെനിന്ന് അച്ഛനും പൊട്ടിക്കരയുന്നുണ്ട്.. ഇതെല്ലാം കണ്ടുകൊണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛൻറെ കയ്യിൽ നിന്നും മകളെ ബലമായി തിരിച്ചു വാങ്ങിക്കാൻ ശ്രമിക്കുകയാണ് അമ്മ.. ഏറെ നേരത്തെ ശ്രമങ്ങൾക്ക് ശേഷം കുഞ്ഞ് അമ്മയുടെ കൈകളിലേക്ക് പോകുന്നുണ്ട് എങ്കിലും അവളുടെ കരച്ചിൽ നിർത്തുന്നില്ല.. മകൾക്ക് ഒരു ഉമ്മ കൂടി നൽകി മടങ്ങാൻ ശ്രമിക്കുന്ന അച്ഛൻറെ നെഞ്ചിലേക്ക് വീണ്ടും വീഴുകയാണ് ഈ കുഞ്ഞു..

വീണ്ടും ശ്രമപ്പെട്ട് കുഞ്ഞിനെ അമ്മയുടെ കൈകളിലേക്ക് കൊടുത്ത് പൊട്ടിക്കരയുകയാണ് അച്ഛൻ.. തൻറെ കരച്ചിൽ പുറത്ത് കാണാതിരിക്കാൻ ടവൽ കൊണ്ട് മുഖം തുടക്കുന്നത് വീഡിയോയിൽ നമുക്ക് കാണാം.. ഇത് ഒട്ടുമിക്ക പ്രവാസികളും അനുഭവിക്കുന്ന ഒരു പ്രശ്നം തന്നെയാണ്.. സ്വന്തം നാടും വീടും കുടുംബവും എല്ലാം ഉപേക്ഷിച്ച് അവരുടെ സ്വപ്നങ്ങൾ പോലും തെറ്റിച്ച് കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്ന ഓരോ പ്രവാസികൾക്ക് പിന്നിലും ഇതുപോലെ ഓരോ സങ്കടത്തിന്റെ കഥകളുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…