ക്ലൈമറ്റ് മൂലം ഉണ്ടാകുന്ന പനി കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളെ നമുക്ക് എങ്ങനെ മാനേജ് ചെയ്യാം.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമുക്ക് ഈ ഒരു തണുപ്പുള്ള കാലാവസ്ഥയിൽ പലപ്പോഴും പനി വരാറുണ്ട് അതിൻറെ കൂടെ തന്നെ ജലദോഷം അതുപോലെതന്നെ കഫക്കെട്ട് പോലുള്ള പ്രശ്നങ്ങൾ ഒക്കെ നമുക്ക് ഉണ്ടാകാറുണ്ട്.. പലപ്പോഴും ഇത്തരം കഫക്കെട്ട് വന്നു കഴിഞ്ഞാൽ അത് മാറാതെ ഇരിക്കുന്ന ഒരു അവസ്ഥ കണ്ടു വരാറുണ്ട്.. അതുപോലെതന്നെ പനി വന്നു മാറിയാൽ തന്നെ തുമ്മൽ അല്ലെങ്കിൽ ജലദോഷം പോലുള്ള പ്രശ്നങ്ങളൊക്കെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കും.. തൊണ്ടയിൽ വല്ലാത്ത വേദനയും അതുപോലെതന്നെ വരൾച്ചയും ഡ്രൈനസ് ഒക്കെ അനുഭവപ്പെടാറുണ്ട്..

   
"

അതുപോലെതന്നെ നിങ്ങൾ കുട്ടികളെ ശ്രദ്ധിച്ചാൽ മനസ്സിലാവും സ്കൂൾ തുറന്ന് ഒരാഴ്ചയൊക്കെ സ്കൂളിലേക്ക് പോകുമ്പോൾ തന്നെ പനി വരാറുണ്ട് പിന്നീട് വീട്ടിൽ കുറച്ചു ദിവസങ്ങൾ റസ്റ്റ് എടുത്താൽ അത് മാറാറുണ്ട് എങ്കിലും വീണ്ടും സ്കൂളിലേക്ക് പോകുമ്പോൾ ആ പോയ പനി അതുപോലെതന്നെ കുട്ടികളിൽ തിരിച്ചു വരുന്നതും കാണാറുണ്ട്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇത്തരത്തിൽ തുടർച്ചയായി പനി കഫക്കെട്ട് തുടങ്ങിയ ബുദ്ധിമുട്ടുകൾ വരുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ചും ഇത് നമുക്ക് വരാതിരിക്കാൻ എങ്ങനെ മാനേജ് ചെയ്യാം തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്..

അപ്പോൾ ആദ്യം നമുക്ക് ഇത് വരുന്നതിനു പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. ഇതിൽ ഒരു പ്രധാനപ്പെട്ട കാരണമായി പറയുന്നത് ക്ലൈമറ്റ് ചേഞ്ച് തന്നെയാണ്.. അതായത് ഒട്ടുമിക്ക ആളുകൾക്കും ഈ ഒരു പ്രശ്നം മൂലം തന്നെയാണ് ഈ അസുഖങ്ങൾ വരുന്നത് പെട്ടെന്ന് ചൂടുകാലത്തിൽ നിന്ന് നമ്മൾ തണുപ്പ് കാലത്തിലേക്ക് അല്ലെങ്കിൽ മഴക്കാലങ്ങളിലേക്ക് കടക്കുമ്പോൾ പൊതുവേ സാധാരണയായി ഒട്ടുമിക്ക ആളുകളിലും ഇത്തരം പ്രശ്നങ്ങളൊക്കെ കണ്ടുവരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…