ഹൈപ്പർ ടെൻഷൻ വരാതിരിക്കാനും വന്നത് നോർമൽ ആവാനും ഈ പറയുന്ന കാര്യങ്ങൾ ഭക്ഷണ രീതിയിൽ ശ്രദ്ധിക്കുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഹൈപ്പർ ടെൻഷൻ അഥവാ രക്തസമ്മർദ്ദം എന്ന് പറയുന്നത്.. നമ്മൾ ഒരു വ്യക്തിക്ക് ഹൈപ്പർ ടെൻഷൻ ഉണ്ടോ എന്ന് കണക്കാക്കുന്നത് ആ വ്യക്തിയുടെ പ്രായം അതുപോലെതന്നെ അവരുടെ ജീവിതശൈലി അവരുടെ ആരോഗ്യസ്ഥിതി തുടങ്ങിയവ എല്ലാം കണക്കിൽ എടുത്തുകൊണ്ടാണ്.. നമ്മൾ ഒരു വ്യക്തിയുടെ ബിപി പരിശോധിക്കുമ്പോൾ ഹയർ ബിപി ആണെങ്കിൽ ആ ഒരു നിമിഷം മുതൽ അയാൾക്ക് മരുന്നുകൾ നൽകാറില്ല..

   
"

സ്ഥിരമായിട്ട് അയാളുടെ ശരീരത്തിൽ ബിപി ഉയർന്നുനിൽക്കുകയാണ് എങ്കിൽ അയാളുടെ പ്രായപരിധിയും അതുപോലെതന്നെ അയാളുടെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്തുകൊണ്ടാണ് നമ്മൾ മരുന്നുകൾ നൽകാറുള്ളത്.. ഇനി നമുക്ക് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് നമ്മുടെ ശരീരത്തിൽ രക്തസമ്മർദ്ദങ്ങൾ ഉണ്ടാവുന്നത് എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാം അതുപോലെ തന്നെ ഇത് മാനേജ് ചെയ്യാൻ ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം.. ഇതിനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ഇന്ന് പൊതുവേ തിരക്കേറിയ ജീവിതമായതുകൊണ്ടുതന്നെ പല ആളുകൾക്കും ജോലി സംബന്ധമായിട്ടൊക്കെ ഒരുപാട് സ്ട്രെസ് അതുപോലെ ടെൻഷൻ തുടങ്ങിയവയൊക്കെ ഉണ്ടാകാറുണ്ട്..

അതുപോലെതന്നെ അമിതമായ വണ്ണം ഉണ്ടാകാറുണ്ട് ഇതിന് കാരണം നമ്മുടെ തെറ്റായ ഭക്ഷണരീതി ക്രമങ്ങൾ തന്നെയാണ്.. ഇന്ന് പലരും ആരോഗ്യമുള്ള ഭക്ഷണങ്ങൾ അല്ല കഴിക്കുന്നത് പലരും എളുപ്പത്തിനു വേണ്ടിയൊക്കെ ഓർഡർ ചെയ്തിട്ടും അല്ലെങ്കിൽ ഹോട്ടൽ ഫുഡ് ഫാസ്റ്റ് ഫുഡ് തുടങ്ങിയവയൊക്കെയാണ് കഴിക്കുന്നത്.. ഇതുകൊണ്ടുതന്നെ ഒരുപാട് ആളുകളിൽ ഇന്ന് ഹൈപ്പർ ടെൻഷൻ വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…