ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു ചേച്ചിയുടെയും കുഞ്ഞനിയന്റെയും മനസ്സ് നിറയ്ക്കുന്ന ഒരു വീഡിയോ ആണ്…

സഹോദര സ്നേഹം എന്ന് പറയുന്നത് എപ്പോഴും നിലനിൽക്കുന്ന ഒന്ന് തന്നെയാണ്.. എത്രയൊക്കെ അതിനെക്കുറിച്ച് വർണ്ണിച്ചാലും അല്ലെങ്കിൽ എത്രയൊക്കെ ആളുകളോട് അതിനെക്കുറിച്ച് പറയാൻ ശ്രമിച്ചാലും നമുക്ക് അതിനെക്കുറിച്ച് പറഞ്ഞ് മുഴുമിപ്പിക്കാൻ കഴിഞ്ഞു എന്ന് വരില്ല.. അങ്ങനെ തന്നെയാണ് ഈ ഒരു വീഡിയോയിൽ ഒരു പെൺകുട്ടിയുടെയും അവസ്ഥ.. ഏകദേശം 18 വർഷങ്ങൾക്കുശേഷം അവൾക്ക് ഒരു അനുജൻ ജനിക്കുകയാണ്..

   
"

അതുകൊണ്ടുതന്നെ അമ്മയുടെ ഡെലിവറി റൂമിന് മുന്നിൽ നിന്നുകൊണ്ട് അവൾ വളരെയധികം വിഷമിക്കുന്നുണ്ട്.. എന്തായാലും തന്റെ കുഞ്ഞ് അനുജനെ കാണാനുള്ള അല്ലെങ്കിൽ അവനെ തൻറെ കയ്യിൽ കിട്ടാനുള്ള ഒരു സന്തോഷമാണ് അവളുടെ കണ്ണുകളിൽ നിറയുന്നത് എന്ന് നമുക്ക് ആ വീഡിയോ കാണുന്ന എല്ലാവർക്കും മനസ്സിലാവും.. അങ്ങനെ ഒരുപാട് മണിക്കൂറുകൾക്കു ശേഷം ആ ഒരു കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ലേബർ റൂമിന്റെ ഡോർ തുറന്ന് സിസ്റ്റർ തൻറെ കുഞ്ഞ് അനുജനെയും കൊണ്ട് അവളുടെ അടുത്തേക്ക് വരികയാണ്.. അവളുടെ ഇരു കൈകളും തന്റെ കുഞ്ഞ് അനിയനെ ഏറ്റുവാങ്ങുകയാണ്..

ഒരു അമ്മയുടെ കൈകളിലേക്ക് കൊടുക്കുന്ന അതേ സ്നേഹത്തോടെയും വാത്സല്യത്തോടെയും ആണ് അവൾ തൻറെ കുഞ്ഞനിയനെ കൈകളിലേക്ക് വാങ്ങുന്നത്.. എന്തായാലും ഈ കുഞ്ഞനിയൻ ഈ ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യവാനാണ് എന്നുള്ളത് നമുക്കെല്ലാവർക്കും പറയാൻ കഴിയും.. കാരണം ജന്മം നൽകാൻ ഒരു അമ്മയും അതുപോലെ ഇനി അങ്ങോട്ട് അവനെ വളർത്താൻ ചേച്ചിയമ്മയും കൂടെയുണ്ട്.. ഈയൊരു വീഡിയോ കണ്ട് സോഷ്യൽ മീഡിയയിൽ പലരും സ്നേഹ വാത്സല്യങ്ങൾ ആ ചേച്ചിക്കും കുഞ്ഞ് അനിയനും ആയിട്ട് ചൊരിയുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…