ഈ പറയുന്ന കാര്യങ്ങൾ ഭക്ഷണരീതികളിൽ ശ്രദ്ധിച്ചാൽ ശരീരത്തിൽ യൂറിക്കാസിഡ് കൂടുന്നത് നിയന്ത്രിക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് നമ്മുടെ ഇടയിൽ ആർക്കെങ്കിലും ഒക്കെ വാദസംബന്ധമായ രോഗങ്ങൾ തുടങ്ങുമ്പോൾ തന്നെ നമ്മളെല്ലാവരും പറയാറുണ്ട് യൂറിക് ആസിഡ് ഒന്ന് നോക്കിയിട്ട് വരു.. അതായത് നിങ്ങൾക്ക് ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുതലായതുകൊണ്ടാണ് ഇത്തരത്തിൽ വേദനകൾ അനുഭവപ്പെടുന്നത്.. അതുപോലെ നമ്മുടെ ക്ലിനിക്കിൽ ഒക്കെ ഒരുപാട് പേര് യൂറിക്കാസിഡ് ഒക്കെ ടെസ്റ്റ് ചെയ്തു ബ്ലഡ് ടെസ്റ്റ് ചെയ്തിട്ട് ഒക്കെയാണ് നമ്മളെ കാണാൻ വരാറുള്ളത്..

   
"

അപ്പോൾ ഇന്ന് എല്ലാവർക്കും വളരെ പരിചിതമായ ഒന്നാണ് യൂറിക്കാസിഡ് എന്ന് പറയുന്നത്.. ഈയൊരു സാഹചര്യത്തിൽ നമുക്ക് എന്തുകൊണ്ടാണ് യൂറിക്കാസിഡ് കൂടുന്നത്.. യൂറിക്കാസിഡ് കൂടിക്കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ അതുമൂലം എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത് അല്ലെങ്കിൽ ശരീരം കാണിച്ചു തരുന്ന പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്.. നമുക്ക് മരുന്നുകൾ ഒന്നും കഴിക്കാതെ തന്നെ വെറും ഭക്ഷണത്തിൽ കൂടി അതായത് ഭക്ഷണം നിയന്ത്രിക്കുന്നതിലൂടെ നമുക്ക് ശരീരത്തിലെ യൂറിക്കാസിഡ് ലെവൽ എങ്ങനെ നിയന്ത്രിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം..

വിഷയത്തിലേക്ക് കടക്കുന്നതിനു മുൻപ് നമുക്ക് ആദ്യം എന്താണ് യൂറിക്കാസിഡ് എന്നുള്ളത് ആദ്യം മനസ്സിലാക്കണം.. അതായത് നമ്മൾ ഭക്ഷണത്തിലൂടെ കഴിക്കുന്നതും അതുപോലെ ശരീരത്തിൽ കോശങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്ന പ്രോട്ടീനുകൾ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു വേസ്റ്റ് ആണ് ഈ യൂറിക്കാസിഡ് എന്ന് പറയുന്നത്..

വേസ്റ്റ് എന്ന് പറയുമ്പോൾ തന്നെ നമുക്കറിയാം അത് ഒരിക്കലും നമ്മുടെ ശരീരത്തിൽ ഉണ്ടാവാൻ പാടില്ല അത് പുറന്തള്ളപ്പെടേണ്ട ഒന്ന് തന്നെയാണ്.. അത് കൂടുതലും നമ്മുടെ മൂത്രത്തിലൂടെ പുറന്തള്ളപ്പെടും.. അതായത് ഒരു 70% മൂത്രത്തിൽ കൂടെയും അതുപോലെ ബാക്കി 30% മലത്തിലൂടെയും ആണ് ഈ പറയുന്ന വേസ്റ്റുകൾ പുറന്തള്ളപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….