മകൻറെ കൊലയാളിയെ കോടതി മുറിയിൽ നേരിൽ കാണുന്ന ഒരു അമ്മ എന്ത് ചെയ്യും.. സ്വാഭാവികമായും കരഞ്ഞ നിലവിളിക്കും അതിനുശേഷം പ്രതിക്ക് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ ശിക്ഷ തന്നെ അവനെ ലഭിക്കണമെന്ന് മനസ്സുരുകി പ്രാർത്ഥിക്കും.. എന്നാൽ റുക്കിയ എന്നുള്ള അമ്മ ചെയ്തത് മറ്റൊരു കാര്യമായിരുന്നു.. ഇവരുടെ മകൻ സുലൈമാൻ 2015 ജൂൺ 28 ആം തീയതി കൊല്ലപ്പെടുകയായിരുന്നു.. ഭക്ഷണവും വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന സുലൈമാനേ മൂന്ന് യുവാക്കൾ ചേർന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.. സുലൈമാന്റെ കയ്യിൽ ഉണ്ടായിരുന്ന ഭക്ഷണവും അതുപോലെ പണവും അക്രമികൾ കൈക്കലാക്കി.. സംഭവത്തിൽ 14 കാരനായ ഒരു പയ്യനും അതുപോലെ 17 കാരനായ ഒരു പയ്യനും അറസ്റ്റിലായി..
തെളിവുകളുടെയും സിസിടിവി ക്യാമറയുടെ അടിസ്ഥാനത്തിൽ രണ്ടു പ്രതികളെയും പോലീസ് നിമിഷനേരത്തിനുള്ളിൽ തന്നെ കസ്റ്റഡിയിൽ എടുത്തു.. രണ്ടുവർഷത്തിനുശേഷം കേസിന്റെ വിധി പറയുന്ന ദിവസം ആ കോടതി മുറിയിൽ കൊല്ലപ്പെട്ട സുലൈമാന്റെ മാതാവ് എത്തിയിരുന്നു.. വധശിക്ഷ ലഭിക്കേണ്ടിയിരുന്ന കേസിൽ വിധി പറയാൻ നിന്ന് ജഡ്ജിയോട് തനിക്ക് ചിലത് പറയാനുണ്ട് ദയവുചെയ്ത് കോടതി അതിന് എനിക്ക് അനുവാദം തരണം എന്ന് ആ അമ്മ യാചിച്ചു..
ആ അമ്മയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.. ഇന്നേവരെ ഒരു കോടതി മുറിയിലും കാണാൻ സാധിക്കാത്ത ഒരു കാഴ്ചക്കാണ് അന്ന് അഭിഭാഷ വരും ജഡ്ജിയും ആ കോടതി മുറിയിൽ സാക്ഷ്യം വഹിച്ചത്.. അമ്മ പ്രതിയായ 14 വയസ്സുകാരനെ കെട്ടിപ്പിടിച്ചുകൊണ്ട് മാപ്പ് നൽകുകയാണ്.. അതിനുശേഷം അവനെ ആശ്വസിപ്പിക്കുകയാണ്.. പ്രതിയായ യുവാവിന്റെ മാതാപിതാക്കളെയും ആശ്വസിപ്പിക്കാൻ ആ അമ്മ മറന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….