ഭക്ഷണകാര്യങ്ങളിൽ ഒരുപാട് നിയന്ത്രണങ്ങൾ വരുത്തിയിട്ടും ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കുറയുന്നില്ല എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പലരും ക്ലിനിക്കിലേക്ക് വന്നാൽ പറയാറുള്ളത് കാര്യമാണ് ഡോക്ടറെ ഞങ്ങൾ നോൺവെജുകൾ ഒന്നും കഴിക്കാറില്ല എന്നിട്ടും ശരീരത്തിന് വളരെയധികം യൂറിക് ആസിഡ് ലെവൽ വർദ്ധിച്ചു നിൽക്കുന്നു.. അത് എത്ര ശ്രമിച്ചിട്ടും കുറയുന്നില്ല എന്നൊക്കെ പറയാറുണ്ട്.. നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാവും ശരീരത്തിൽ യൂറിക്കാസിഡ് കൂടുതലാണെങ്കിൽ റെഡ് മീറ്റ് കഴിക്കുന്നത് കുറയ്ക്കണം അതല്ലെങ്കിൽ പയറുവർഗങ്ങൾ കഴിക്കുന്നത് കുറയ്ക്കണം എന്നുള്ളത്.. യൂറിക്കാസിഡ് ശരീരത്തിൽ വർദ്ധിക്കുന്നത് കാരണം പലപ്പോഴും ആളുകൾക്ക് ജോയിന്റുകളിൽ ഒക്കെ അധികഠിനമായ വേദനയും നീർക്കെട്ടുകളും അനുഭവപ്പെടാറുണ്ട്..

   
"

ആദ്യം കയ്യിലും കാലുകളിലുമുള്ള ജോയിന്റുകളിൽ വരും അതിനു ശേഷം വലിയ ജോയിന്റുകളിലേക്ക് ഇത് ബാധിക്കുകയും ചെയ്യും.. നമ്മൾ മുമ്പ് കേട്ടിട്ടുള്ളത് പോലെ ശരീരത്തിൽ പ്യൂരിൻ എന്ന് പറയുന്ന പ്രോട്ടീൻ ഉണ്ടാകുന്നതുകൊണ്ട് അതിൻറെ മെറ്റബോളിസം കൊണ്ടാണ് നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ വർദ്ധിക്കുന്നത്.. അത് ശരീരത്തിൽ കുറയ്ക്കാൻ വേണ്ടി പയറുവർഗങ്ങൾ ഒഴിവാക്കണം അതുപോലെ റെഡ്മീറ്റ് കഴിക്കുന്നത് ഒഴിവാക്കണം എന്നൊക്കെ കേട്ടിട്ടുണ്ടാവും..

പക്ഷേ വാസ്തവം എന്താണെന്ന് വെച്ചാൽ പല ആളുകളും ഇത്തരത്തിലുള്ള റെഡ്മീറ്റുകളും പയർ വർഗ്ഗങ്ങളും കഴിക്കുന്നത് ഒഴിവാക്കിയിട്ട് പോലും അതുപോലെ മദ്യപിക്കാത്ത ആളുകളിൽ പോലും യൂറിക്കാസിഡ് ലെവൽ വളരെയധികം കൂടുതലായിരിക്കും.. ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കുറയ്ക്കാൻ സാധിക്കുന്നില്ല അപ്പോൾ ഇത് കുറയാത്തത് എന്തുകൊണ്ടാണ് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….