പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ കൂടുതലായി വരുന്നതിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് യു ടി ഐ അഥവാ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ഒരു കണ്ടീഷൻ എന്ന് പറയുന്നത് ഒട്ടുമിക്ക ആളുകളിൽ കണ്ടുവരുന്നതാണ്.. പുരുഷന്മാരെ അപേക്ഷിച്ച് നോക്കുമ്പോൾ ഈ ഒരു പ്രശ്നം സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്.. അതായത് മൂന്ന് സ്ത്രീകളെ എടുത്ത് അതിൽ ഒരു സ്ത്രീക്ക് വീതം കണ്ടുവരുന്നു ഇത് ഒരു തവണ വരാത്ത ആരും തന്നെ ഉണ്ടാവില്ല.. ഇത് പലർക്കും ഇടയ്ക്കിടയ്ക്ക് വരുന്ന ഒരു കണ്ടീഷൻ കൂടിയാണ്..

   
"

ഈയൊരു ഇൻഫെക്ഷൻ എന്താണ് എന്ന് നോക്കുന്ന സമയത്ത് നമുക്ക് മൂത്രവാഹിനി കുഴൽ ഉണ്ട് ഇതിൻറെ ഏതെങ്കിലും ഒരു ഭാഗത്ത് വരുന്ന ഇൻഫെക്ഷൻ ആവാം.. യൂറിനറി സിസ്റ്റ് നോക്കുകയാണെങ്കിൽ പ്രധാനമായും നമുക്കറിയാം ഫിൽട്ടർ ചെയ്തിട്ട് യൂറിൻ കിഡ്നിയിൽ നിന്നും വരുന്ന സമയത്ത് അതൊരു ട്യൂബ് വഴിയാണ് വരുന്നത്.. ഇതിനെ യുറേറ്റർ എന്നാണ് പറയുന്നത്.. എന്നിട്ട് ഇതിലൂടെ മൂത്രം എത്തുന്നത് യൂറിനറി ബ്ലാഡറിലാണ്..

ഇതവിടെ സ്റ്റോർ ചെയ്തു കിടക്കും.. എന്നിട്ട് അത് അവിടെയുള്ള ഒരു ഓപ്പണിങ് വഴി പുറത്തേക്ക് യുറേത്ര വഴി ആണ് പുറത്തേക്ക് വരുന്നത് ഇതാണ് യൂറിനറി സിസ്റ്റ് എന്ന് പറയുന്നത്.. ഇതിൽ അപ്പർ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ അതുപോലെ ലോവർ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ എന്നിവ വരാം..

നമ്മുടെ യൂറിൻ സ്ട്രക്ചർ അനുസരിച്ച് അതായത് നമ്മുടെ കിഡ്നിയും യുറേറ്ററും വരുന്ന ഭാഗത്തിന് അപ്പർ യൂറിനറി ട്രാക്ട് എന്നാണ് പറയുന്നത്.. അതുപോലെ ബ്ലാഡറും യുറേത്ര വരുന്ന ഭാഗത്തിന് നമ്മൾ ലോവർ യൂറിനറി ട്രാക്ട് എന്ന് പറയുന്നു.. അപ്പോൾ കോമൺ ആയി ഈ പറയുന്ന ഇൻഫെക്ഷൻ വരുന്നത് ലോവർ യൂറിനറി ട്രാക്റ്റൽ ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…