സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധം എന്നു പറയുന്നത് പൊതുവേ നമുക്ക് ഒരിക്കലും നിർവചിക്കാൻ കഴിയാത്ത ഒന്നാണ്.. പ്രത്യക്ഷത്തിൽ ഒരുപാട് വഴക്കുകൾ അതുപോലെ ബഹളങ്ങളൊക്കെ ഉണ്ടാക്കാറുണ്ട് എങ്കിലും അവർ തമ്മിൽ എപ്പോഴും ഒരു ആത്മബന്ധം ഉണ്ടായിരിക്കുന്നതാണ്.. ആരോടെങ്കിലും തുറന്നു പറയാൻ കഴിയാത്ത പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിൽ ഇവർ തമ്മിൽ ആയിരിക്കും അത് പരസ്പരം പറഞ്ഞ് ഷെയർ ചെയ്യുന്നത്.. ഇതെല്ലാം പോട്ടെ മറ്റൊരു കൂട്ടർ കൂടിയുണ്ട്.. ഒരുപാട് പ്രായവ്യത്യാസമുള്ള ചേച്ചി അല്ലെങ്കിൽ അനിയൻ ഏട്ടൻ ഒക്കെ ആണെങ്കിൽ മറ്റൊരു തരത്തിൽ ആയിരിക്കും അവർ തമ്മിലുള്ള ഒരു സ്നേഹബന്ധം ഉണ്ടാവുന്നത്.. ഈ വീഡിയോ ഒരു ഉത്തമ ഉദാഹരണമാണ്.. സ്വന്തം ചേച്ചി എവിടെയോ ദൂരയാത്ര പോകാൻ വേണ്ടി ഒരുങ്ങുകയാണ്..
എയർപോർട്ടിൽ നിന്നാണ് ഈ ഒരു വീഡിയോ എടുത്തിരിക്കുന്നത്.. തൻറെ കുഞ്ഞനിയനെ കയ്യിൽ എടുത്തു കൊണ്ട് അവനെ വിട്ട് പോകാനുള്ള വിഷമത്തിൽ കരയുകയാണ് ചേച്ചി.. ചേച്ചി തന്നെ വിട്ടു പോവല്ലേ എന്ന് പറഞ്ഞുകൊണ്ട് ചേച്ചിയെ കെട്ടിപ്പിടിച്ച് ഇരിക്കുകയാണ് ആ കുഞ്ഞ് അനിയനും.. ചേച്ചി പൊട്ടിക്കരയുമ്പോൾ ചേച്ചിയെ ആശ്വസിപ്പിച്ചുകൊണ്ട് അവളുടെ കണ്ണീരുകൾ തുടച്ചുകൊണ്ട് അവനും അവളുടെ കൂടെ തന്നെയുണ്ട്.. അവനും ചേച്ചി ദൂരെ തന്നെ വിട്ടു പോകുന്നത് വളരെയധികം സങ്കടം ഉണ്ട് എന്നുള്ളത് ആ വീഡിയോ കണ്ടാൽ തന്നെ മനസ്സിലാവും..
സ്നേഹിക്കുന്നതും നമുക്ക് വീഡിയോയിലൂടെ കാണാം.. ഇവനായിരുന്നു ഇതുവരെയും എന്റെ ലോകം ഇവനെ വിട്ടു പോകുക എന്നുള്ളത് എനിക്ക് അത്രയും സങ്കടം ഉള്ള ഒരു കാര്യം തന്നെയാണ് എന്ന് ക്യാപ്ഷൻ ആയി ഇട്ടുകൊണ്ടാണ് ചേച്ചി ഈ ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.. ഇത്രമേൽ പ്രായവ്യത്യാസം ഉള്ളതുകൊണ്ട് തന്നെ അവനെ ചേച്ചി എന്ന് പറയുന്നത് സ്വന്തം അമ്മയുടെ സ്ഥാനം തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…