ചെറു ധാന്യങ്ങൾ കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ ഷുഗർ ലെവൽ കൺട്രോൾ ചെയ്യാൻ സാധിക്കുമോ.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സാധാരണ ഡയബറ്റിസ് ഉള്ള ആളുകളൊക്കെ ക്ലിനിക്കിലേക്ക് വന്ന് സംശയം ചോദിക്കാറുള്ള ഒരു കാര്യമാണ് ഞങ്ങൾക്ക് അരി ഭക്ഷണം ഒഴിവാക്കി ഗോതമ്പ് കഴിക്കാൻ പറ്റുമോ അല്ലെങ്കിൽ ചെറു ധാന്യങ്ങൾ കഴിക്കാൻ പറ്റുമോ എന്നുള്ളത്.. ഈയൊരു വിഷയത്തെക്കുറിച്ച് ഒരുപാട് പ്രാവശ്യം വീഡിയോയിലൂടെ പറഞ്ഞിട്ടുണ്ട് എങ്കിലും ആളുകൾക്ക് ഈ ഒരു കാര്യത്തെക്കുറിച്ച് എപ്പോഴും സംശയമാണ്.. അതായത് ഏത് ധാന്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഷുഗർ ലെവൽ ഉള്ളത്.. ഇത് എങ്ങനെയാണ് കഴിക്കേണ്ടത്..

   
"

അതുപോലെ ചെറുതായ ധാന്യങ്ങൾ കഴിക്കുന്നതിലൂടെ ഈ ഒരു ഷുഗർ ലെവൽ നിയന്ത്രിക്കാൻ സാധിക്കുമോ തുടങ്ങിയ രീതിയിൽ ഒരുപാട് സംശയങ്ങൾ ആളുകളിലുണ്ട്.. അതുകൊണ്ടുതന്നെ ഇത്തരം സംശയങ്ങൾ മാറ്റാൻ വേണ്ടിയാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്.. അപ്പോൾ നമുക്ക് നോക്കാം ഷുഗർ ഉള്ള രോഗികൾക്ക് നമ്മുടെ ശരീരത്തിൽ നമ്മൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന ഗ്ലൂക്കോസിന്റെ അളവ് നേരിട്ട് നമ്മുടെ രക്തത്തിലേക്ക് നമ്മുടെ പഞ്ചസാരയായി എത്തുന്നത് എന്താണ് അതിനെയാണ് നമ്മൾ പറയുന്നത് ഗ്ലൈസീമിക് ഇൻഡക്സ് എന്ന് പറയുന്നത്..

അതായത് നമ്മൾ എന്ത് ഭക്ഷണം കഴിച്ചാലും അതെല്ലാം ഷുഗർ ആയിട്ട് അല്ലെങ്കിൽ പഞ്ചസാര ആയിട്ട് രക്തത്തിലേക്ക് അല്ലെങ്കിൽ ശരീരത്തിലേക്ക് എത്തുന്നതിനെയാണ് ഗ്ലൈസീമിക് ഇൻഡക്സ് എന്ന് പറയുന്നത്.. അങ്ങനെ നമ്മുടെ ബ്ലഡിലെ ഷുഗർ ആയിട്ട് എത്തുന്നത് കൊണ്ടാണ് നമ്മുടെ ബ്ലഡില്‍ അധികമായി പഞ്ചസാരയുടെ അളവ് വർധിച്ചു കാണുന്നത്.. ഇതുകൊണ്ടാണ് നമ്മൾ ഒരു പ്രമേഹരോഗി ആയി മാറുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….