വൃക്കരോഗ സാധ്യതകൾ ഉണ്ടെങ്കിൽ ശരീരം നേരത്തെ കാണിച്ചു തരുന്ന ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും ക്ലിനിക്കിലേക്ക് ഒരുപാട് രോഗികൾ വരാറുണ്ട് അവരുടെ ഒരു പ്രശ്നം എന്ന് പറയുന്നത് പലപ്പോഴും ബ്ലഡ് പ്രഷറിന് മരുന്നുകൾ കഴിക്കുന്നുണ്ട് എന്നിട്ട് പോലും ബിപി നോർമൽ ആകുന്നില്ല.. അതുപോലെതന്നെ കാൽപാദങ്ങളിലും മുഖത്തിലും ധാരാളം നീർക്കെട്ടുകൾ വരുന്നു.. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത് ഒരു പരിധിവരെ വൃക്കകൾ തകരാറിലാകുന്നത് കൊണ്ടാവാം..

   
"

ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ നമ്മുടെ വൃക്കകൾ തകരാറിലാകുമ്പോൾ അതിന്റെ സൂചനയായിട്ട് ശരീരം എന്തെല്ലാം ലക്ഷണങ്ങളാണ് കാണിച്ചുതരുന്നത് എന്ന് നമുക്ക് നോക്കാം.. നമ്മുടെ ശരീരത്തിൽ ഒരു ജോഡി വൃക്കകളാണ് ഉള്ളത്.. ഇത് നമ്മുടെ നട്ടെല്ലിന്റെ ഇരുവശങ്ങളിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്.. ഏകദേശം 150 ഗ്രാം ഭാരമാണ് വൃക്കകൾക്ക് ഉള്ളത്.. വൃക്കകളുടെ ഒരു പ്രധാനപ്പെട്ട ഫംഗ്ഷൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിനുള്ള വേസ്റ്റുകൾ എല്ലാം മൂത്രവുമായി പുറന്തള്ളുക എന്നുള്ളതാണ്.. ഏകദേശം ഒരു മിനിറ്റിൽ തന്നെ നമ്മുടെ ശരീരത്തിലെ ഒന്നേകാൽ ലിറ്റർ രക്തം ശുദ്ധീകരിക്കപ്പെടുന്നു.

അതായത് ഏകദേശം വെറും നാലു മിനിറ്റ് കൊണ്ട് തന്നെ നമ്മുടെ ശരീരത്തിലെ മൊത്തം രക്തത്തെ മുഴുവൻ ശുദ്ധീകരിക്കാനുള്ള കഴിവ് നമ്മുടെ വൃക്കകൾക്ക് ഉണ്ട്.. ഈ മാലിന്യങ്ങളെ ശരീരത്തിൽ നിന്നും പുറന്തള്ളുന്നതിനു പുറമേ നമ്മുടെ ശരീരത്തിലെ ലവണങ്ങളെയും അതുപോലെ ധാതുക്കളുടെ ലെവൽ എല്ലാം മെയിന്റെയിൻ ചെയ്യാനും അതുപോലെതന്നെ നമ്മുടെ എല്ലുകൾക്കും പല്ലുകൾക്കും എല്ലാം ബലം നൽകുന്ന വൈറ്റമിൻ ഡി ധാരാളം ഉല്പാദിപ്പിക്കാൻ എല്ലാം നമുക്ക് വൃക്കകളുടെ സഹായം തീർച്ചയായും ആവശ്യമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….