ക്യാൻസർ രോഗിയായ സ്ത്രീയുടെ മുടി മുറിക്കേണ്ടി വന്നപ്പോൾ ഈ ബാർബർ ചെയ്തത് കണ്ടോ.. ആരുടെയും കണ്ണും മനസ്സും നിറയ്ക്കുന്ന വീഡിയോ…

ഹൃദയസ്പർശിയായ പല വീഡിയോകളും നമ്മൾ സമൂഹമാധ്യമങ്ങൾ വഴി ദിവസേന കാണാറുണ്ട്.. ചില വീഡിയോകൾ കണ്ടുകഴിഞ്ഞാൽ ഒരുപാട് സമയത്തേക്ക് നമ്മുടെ മനസ്സിൽ ആ ഒരു ചിത്രങ്ങൾ മായാതെ കിടക്കും.. അത്തരത്തിൽ നിങ്ങൾ ഒരു തവണ കണ്ടാൽ തന്നെ നിങ്ങളുടെ മനസ്സിനെ സ്പർശിക്കുന്ന അല്ലെങ്കിൽ അല്പമെങ്കിലും കണ്ണുകൾ നിറയ്ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.. ഇന്ത്യ ടുഡേ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ഒരു വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.. വീഡിയോയിൽ ഒരു ക്യാൻസർ ബാധിതയായ സ്ത്രീ തന്റെ മുടികൾ വെട്ടാനായി ബാർബർ ഷോപ്പിൽ വന്നിരിക്കുന്നതാണ് കാണുന്നത്..

   
"

നമുക്കെല്ലാവർക്കും അറിയാം ക്യാൻസർ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പികൾ ചെയ്യുമ്പോൾ അവരുടെ മുടി മുഴുവൻ നഷ്ടമാകും എന്നുള്ളത്.. അതുകൊണ്ടുതന്നെയാണ് ആ ഒരു സ്ത്രീ മുടി മുഴുവൻ വെട്ടുന്നത്.. അവരുടെ മുടി ഇല്ലാതാക്കുക എന്നുള്ളത് അവരെ സംബന്ധിച്ചിടത്തോളം അത്രത്തോളം വിഷമമുള്ള ഒരു കാര്യം തന്നെയാണ്.. മുടി വെട്ടാനായി ബാർബറുടെ മുൻപിൽ ഇരിക്കുമ്പോഴും അവർ പൊട്ടിക്കരയുന്നതാണ് വീഡിയോയിൽ നമുക്ക് കാണാൻ കഴിയുന്നത്..

എന്നാൽ പിന്നീട് നടന്ന കാര്യങ്ങളാണ് ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ.. ആ ഒരു സ്ത്രീയുടെ മുടി വെട്ടാനായി നിൽക്കുന്ന ബാർബർ ആ സ്ത്രീയെ കെട്ടിപ്പിടിച്ചുകൊണ്ട് ആശ്വസിപ്പിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത് മാത്രമല്ല അദ്ദേഹവും അദ്ദേഹത്തിൻറെ മുടി വെട്ടുന്നത് നമുക്ക് കാണാം.. അത് അത്രമേൽ ഹൃദയഭേദകമായ ഒരു കാഴ്ച തന്നെയാണ്.. അദ്ദേഹവും മുടി വെട്ടുമ്പോൾ സ്ത്രീ അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞ് കരയുന്നത് കാണാം നമുക്ക് വീഡിയോയിൽ.. പക്ഷേ അതൊന്നും കേൾക്കാതെ തന്റെ മുടിയും വെട്ടിക്കൊണ്ട് ആ സ്ത്രീയ്ക്ക് ആശ്വാസം പകരുകയാണ് അല്ലെങ്കിൽ ധൈര്യം കൊടുക്കുകയാണ് ആ ബാർബർ ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….