സ്ത്രീകളുടെ ജീവിതശൈലിയിലുള്ള അപാകതകളാണ് അവർക്ക് പിസിഒഡി വരാൻ കാരണമാകുന്നത്.. വിശദമായി അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മുടെ സമൂഹത്തിലെ കൗമാരപ്രായക്കാരായ ഒരു 90% പെൺകുട്ടികളും അതുപോലെതന്നെ സ്ത്രീകളും ഒക്കെ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് പിസിഒഡി എന്ന് പറയുന്നു.. പിസിഒഡി എന്നാൽ എന്താണ് എന്ന് ചോദിച്ചാൽ നമ്മുടെ അണ്ഡാശയത്തിലെ ചെറിയ ചെറിയ കുമിളകൾ രൂപപ്പെടുന്നതാണ്.. ഇങ്ങനെ അണ്ഡാശയത്തിൽ കുമിളകൾ രൂപപ്പെടുമ്പോൾ പ്രോപ്പർ ആയിട്ട് അവിടെ ഓവുലേഷൻ ഒന്നും സംഭവിക്കില്ല..

   
"

അതുകൊണ്ടുതന്നെ ഇതുമൂലം പല ബുദ്ധിമുട്ടുകളും പെൺകുട്ടികളിലും സ്ത്രീകളിലും ഒക്കെ വരാറുണ്ട്. മുൻപ് ഉള്ള കാലഘട്ടത്തിൽ സ്ത്രീകളെ എടുത്തു നോക്കുകയാണെങ്കിൽ അതായത് അഞ്ചു പെൺകുട്ടികളെ എടുത്താൽ അതിൽ ഒരാൾക്ക് വീതം മാത്രമേ ഈ ഒരു അസുഖം കണ്ടുവന്നിരുന്നുള്ളൂ. എന്നാൽ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല അഞ്ചു കുട്ടികളെ എടുത്താൽ അതിൽ നാലുപേർക്കും ഈ പറയുന്ന ബുദ്ധിമുട്ടുകൾ ഉണ്ടാകും..

അതായത് ഇന്നത്തെ കാലഘട്ടത്തിലെ ഒരു 90% പെൺകുട്ടികൾക്കും ഈ പറയുന്ന പിസിഒഡി എന്ന രോഗവും അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാകാറുണ്ട്.. ഈയൊരു അസുഖത്തിന് പിന്നിലെ ഒരുപാട് കാരണങ്ങളെക്കുറിച്ച് പറയുന്നുണ്ട് എങ്കിലും അതിൽ ഒരു പ്രധാനപ്പെട്ട കാരണമായി പറയുന്നത് നമ്മുടെ ജീവിതശൈലിയിലുള്ള അപാകതകൾ തന്നെയാണ്..

അതായത് ഇപ്പോൾ പൊതുവെ നമ്മുടെ തിരക്കേറിയ ജീവിതമാണ് അതുകൊണ്ടുതന്നെ നമ്മുടെ ആരോഗ്യം നോക്കാൻ പലർക്കും സമയമില്ല.. ഭക്ഷണം പോലും പുറത്തുനിന്നുള്ള ബേക്കറി സാധനങ്ങളും ഫാസ്റ്റ് ഫുഡുകളും ഒക്കെയാണ് വാങ്ങി കഴിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….