നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പെങ്ങളായി ഒരു കൂടപ്പിറപ്പ് ഇല്ലാത്തതും ചെറുപ്പം തൊട്ടേ ഒരു വേദന തന്നെയായിരുന്നു ചേട്ടന്റെ കല്യാണം ശരിയായെന്ന് അറിഞ്ഞപ്പോൾ തൊട്ട് മനസ്സിന്റെ ഉള്ളിൽ പറഞ്ഞു തീരാത്ത ഒരു സന്തോഷമാണ് വീട്ടിലേക്ക് ആദ്യമായി കയറിവരുന്ന മരുമകൾ പണ്ടെങ്ങോ അമ്മായി എന്നോട് പറഞ്ഞത് ഓർമയിൽ വന്നു എനിക്ക് എന്തെങ്കിലും സംഭവിച്ചു പോയി കഴിഞ്ഞാൽ നിന്റെ അമ്മയുടെ .
സ്ഥാനം ഏട്ടത്തി അമ്മയ്ക്കാണ് ഇനിയുള്ള ജീവിതത്തിൽ എന്റെ കുഞ്ഞു കുഞ്ഞു കുരുത്തക്കേടുകൾ കണ്ടെത്തിയും ഇത്തിരി ദേഷ്യത്തോടുകൂടി എന്നെ ഉപദേശിക്കുവാനും ഒരു ചേച്ചിയുടെ വാത്സല്യത്തോടെ കൂടി എന്നെ സ്നേഹിക്കുവാനും ഇനി ഒരിക്കൽ ഞാൻ കെട്ടി കൊണ്ടുവരുന്ന പെണ്ണിന്റെയും പിടിവാശികൾക്ക് മാറ്റിവെച്ചയും അവളെ നേർവഴി കാണിക്കാനും എനിക്ക് ജനിക്കാതെ പോയ പെങ്ങളായി ഒരാൾ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നു.