മരുഭൂമിയിൽ ഒരു മഴ പെയ്ത സന്തോഷമായിരുന്നു ലക്ഷ്മിയുടെ മുഖത്ത്

അജയേട്ടാ അച്ഛനെ തീരെ വയ്യ അമ്മ വിളിച്ചുപറഞ്ഞു നമുക്ക് അങ്ങോട്ട് ഒന്ന് പോയാലോ ഇടറുന്ന തരത്തിൽ ലക്ഷ്മി ജയന്റെ അടുത്ത് വന്ന് പറയുമ്പോൾ ലാപ്ടോപ്പിൽ നിന്നും തലയുയർത്തി അവൻ അവളെ നോക്കിയേ അതിനെ കുറച്ചു മുൻപ് ഞാൻ അതിനെ വിളിച്ചതാണല്ലോ അപ്പോഴൊന്നും പറഞ്ഞില്ലല്ലോ ചോദ്യം കേട്ടത് ലക്ഷ്മി ഒന്നുകൂടി പതുങ്ങി അച്ഛൻ അല്ല എന്റെ അച്ഛന്റെ കാര്യമാണ് പറഞ്ഞത് അവളുടെ വാക്കുകൾ കേട്ടതും ജയൻ ലാപ്ടോപ്പ് സ്ക്രീൻ താഴ്ത്തിക്കൊടെ നോക്കി നിന്റെ അച്ഛനോ നിന്റെ അച്ഛനെ വയ്യെങ്കിൽ നമ്മൾ ഇപ്പോൾ അങ്ങോട്ട് പോകേണ്ട കാര്യം എന്താ അവിടെ നിന്റെ ആങ്ങള ഒരുത്തൻ ഉണ്ടല്ലോ അവൻ നോക്കിക്കോളും.